ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണം, മലപ്പുറത്ത് അഞ്ച് ലക്ഷത്തോളം വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവെ കോട്ടക്കൽ പോലീസാണ് പിടികൂടിയത്. ഇവരിൽ നിന്നും 50 ഗ്രാം ക്രിസ്റ്റൽ എൻഡിഎംഎ കണ്ടെടുത്തു.
അഞ്ച് ലക്ഷത്തോളം വില വരുന്നതാണ് ഇതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്. മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസ്, ജില്ലാ ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയിലായിരുന്നു. ഭാരതീപുരം പത്തടി തോലൂർ പുത്തൻവീട്ടില്‍ സിബിൻഷ (26), പത്തടി വേങ്ങവിളവീട്ടില്‍ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല ചാത്തുക്കാട്ട് വീട്ടില്‍ അബി (25), കുളത്തുപ്പുഴ വലിയേല ഷെഫിൻ മൻസിലില്‍ ഷിഫാൻ (22) എന്നിവരാണ് ഏരൂര്‍ പൊലീസിന്‍റെ പിടിയിലായത്.
പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വച്ച് വാഹന പരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാമോളം വരുന്ന എംഡിഎംഎ കണ്ടെത്തുന്നത്. കാറില്‍ നിന്നും നിന്നും മയക്കുമരുന്ന് കൂടാതെ എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha



























