Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗികൾ എന്ന വ്യാജേന എത്തി മോഷണം നടത്തുക പതിവ് രീതി; മൊബൈൽ ഫോണും പണവും മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ

13 OCTOBER 2022 12:04 PM IST
മലയാളി വാര്‍ത്ത

അമ്പലപ്പുഴയിൽ മൊബൈൽ ഫോണും പണവും മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. രോ​ഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിലാണ് ദമ്പതികളെ പിടികൂടിയത്. സംഭവത്തിൽ കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും അമ്പലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പരിസരത്തു നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞതും പിടിയിലാകുന്നതും.

അതേസമയം സംശയാസ്പദമായ രീതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് രണ്ടുപേര്‍ ഇരിക്കുന്നത് എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഇവരെ ചോദ്യം ചെയിതു.

തുടർന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഇവര്‍ തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു. മാത്രമല്ല കുത്തിയതോട് സ്വദേശിയുടെ മൊബൈല്‍ ഫോണും 10,000 രൂപയും മോഷ്ടിച്ചതായും ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. രോഗികൾ എന്ന വ്യാജേന എത്തി മോഷണം നടത്തുക എന്നതായിരുന്നു ഇവരുടെ രീതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends