Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആധാർ കയ്യിലുള്ളവർ ഇത് അറിയണം; 10 വർഷത്തിലേറെയായി യുണീക് ഐഡി നൽകിയിട്ടും അവരവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത ആധാർ ഉടമകളോട് തിരിച്ചറിയൽ രേഖകളും റസിഡൻസ് പ്രൂഫ് രേഖകളും അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ച് യുഐഡിഎഐ

13 OCTOBER 2022 01:52 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ എന്ത് ഔദ്യോഗിക ആവശ്യത്തിന് ആയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ വിരളമായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇന്നും ആധാർ അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേരുണ്ട്. ഇക്കൂട്ടരോട് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർഥനയുമായി ചെയ്യുകയാണ് യുഐഡിഎഐ.

അതായത് 10 വർഷത്തിലേറെയായി യുണീക് ഐഡി നൽകിയിട്ടും അവരവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത ആധാർ ഉടമകളോട് തിരിച്ചറിയൽ രേഖകളും റസിഡൻസ് പ്രൂഫ് രേഖകളും അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിച്ചിരിക്കുന്നത്. ആധാർ നമ്പറുകൾ നൽകുന്ന സർക്കാർ ഏജൻസിയാണ് യുഐഡിഎഐ എന്നത്.

ഇവർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ആധാർ കാർഡ് അപ്‌ഡേറ്റ് ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും ചെയ്യാമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. 10 വർഷത്തിന് മുമ്പ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയവരും അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിക്കുന്നുമുണ്ട്.

എന്നാൽ ഈ അപ്‌ഡേറ്റ് നിർബന്ധമാണോ എന്ന് യുഐഡിഎഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.10 വർഷം മുമ്പ് ആധാർ സ്വന്തമാക്കുകയും തുടർന്നുള്ള ഒരു വർഷവും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് വ്യക്തമാക്കുന്നത്.

ആയതിനാൽ തന്നെ ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയൽ രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്‌ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends