Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവൽ സിംഗിന് റിക്വസ്റ്റ് വന്നത് 2019ൽ; ജ്യോതിഷത്തിലും വൈദ്യത്തിലും ഇഷ്ടമാണെന്ന് പറഞ്ഞു; ചാറ്റിൽ മതി മറന്ന് 'ശ്രീദേവിയുമായി' അടുപ്പത്തിലായി; കുടുംബ വിശേഷങ്ങൾ പരസ്പരം കൈമാറി; മാനസികമായി അടുത്തതോടെ പ്രണയം വളർന്നു; മൂന്നു വർഷത്തോളം നൂറോളം പേജുകളിൽ തന്നോട് ചാറ്റ് ചെയ്ത 'ശ്രീദേവിയെ' നേരിൽ കണ്ട് തളർന്ന് ഭഗവൽ സിംഗ്; സിദ്ധനും ശ്രീദേവിയുമായി നിറഞ്ഞാടിയ ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ട് നടുങ്ങി പോലീസ്

13 OCTOBER 2022 02:09 PM IST
മലയാളി വാര്‍ത്ത

ഇലന്തൂർ ഇരട്ട നരബലി കേസിൽ നിർണ്ണായകമായ വ്യാജ എഫ് ബി അക്കൗണ്ട് പോലീസ് കണ്ടെടുത്തു. ഭഗവൽ സിംഗിനെ ഷാഫി കുടുക്കിയ വ്യാജ എഫ് ബി അക്കൗണ്ടാണ് പൊലീസ് ഇപ്പോൾ കണ്ടത്തിയിരിക്കുന്നത്. പ്രതി മുഹമ്മദ്‌ ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ടായിരുന്നു ഉപയോഗിച്ചത്. രണ്ടുപ്പേരും മൂന്ന് വർഷത്തോളം നടത്തിയ ചാറ്റുകളാണ് പോലീസ് ഇപ്പോൾ വീണ്ടെടുത്തിരിക്കുന്നത്.

100 ലേറെ പേജുകളുളള സംഭാഷണമായിരുന്നു മൂന്ന് വർഷം കൊണ്ട് ഇവർ നടത്തിയത് . മറു വശത്ത് ശ്രീദേവി എന്ന സ്ത്രീ എന്ന് കരുതിയാണ് ഭഗവൽ സിംഗ് സംസാരിച്ച് കൊണ്ടിരുന്നത്. പ്രത്യേക അന്വേഷണ സംഘം ഈ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് ചാറ്റുകൾ നടത്തിയിട്ടുണ്ട് . ഇതും പൊലീസ് ശക്തമായി പരിശോധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. . ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോട് ഭഗവൽ സിംഗ് അഗാധമായ പ്രണയത്തിലായി.

അങ്ങനെയാണ് ഭഗവൽസിംഗിനെ ക്രൂരമായ നരബലിയിലേക്ക് കൊണ്ട് ചെന്നെത്തിച്ച. ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്നും ഭഗവൽ സിംഗിന് റിക്വസ്റ്റ് വന്നത് 2019 ലായിരുന്നു .ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് പറഞ്ഞായിരുന്നു ഷാഫി ഭഗവൽ സിംഗിനെ മൂക്ക് കുതിച്ചത്. ചാറ്റിൽ പറഞ്ഞ കാര്യങ്ങളിൽ മതി മറന്ന് ശ്രീദേവിയുമായി അടുപ്പത്തിലായി. കുടുംബ വിശേഷങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെയ്‌ക്കുകയും ചെയ്തു. മാനസികമായി ഒരു അടുപ്പത്തിലേക്ക് ഇരുവരുമെത്തി.

ആ ബന്ധം അത് പ്രണയത്തോളം കടന്നു. പൊലീസ് പറയുന്നത് ചാറ്റുകളിൽ കൂടെ മാത്രമേ ഇരുവരും സംസാരിച്ചിട്ടുള്ളൂ. നേരിട്ട് ഇവർ സംസാരിച്ചിട്ടില്ല. എന്നാലും 'ശ്രീദേവി'യെ ഭഗവൽസിംഗ് അത്രത്തോളം വിശ്വസിച്ചു എന്നതാണ് ഏറെ നടുക്കുന്ന കാര്യം. അടുപ്പം കൂടിയപ്പോൾ ഭഗവൽസിംഗ് തന്‍റെ കുടുംബത്തിന് സാമ്പത്തിക പരാധീനതയുണ്ടെന്ന് പറഞ്ഞു. ഇതോടെ താൻ വരച്ചവരയിൽ ഭഗവൽസിംഗും ലൈലയും എത്തുകയായിരുന്നു. തന്‍റെ പ്രശ്നം പരിഹരിച്ച സിദ്ധനെ ഇയാൾ അവർക്ക് പരിചപ്പെടുത്തി കൊടുത്തു .

മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്തു. ഇതിലേറെ രസ കരമായ കാര്യം പിന്നെ ശ്രീദേവിയും സിദ്ധനും ഷാഫിയായിരുന്നു എന്നതാണ്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഷാഫിയാണ് ശ്രീദേവിയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞിരിക്കുകയാണ് . ഇതോടെ മൂന്ന് വർഷം നീണ്ട സൈബർ പ്രണയം പൊളിഞ്ഞടുങ്ങി. ഡിസിപി എസ് ശശിധരനായിരുന്നു ഭഗവൽസിംഗിന്‍റെ അദൃശ്യകാമുകി ശ്രീദേവിയുടെ മറവിലിരുന്ന ഷാഫിയെ പിടിച്ച് പുറത്തിട്ടത്.

ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായപ്പോൾ ഭഗവൽ സിംഗും ലൈലയും ആകെ മൊത്തം തകർന്ന് തരിപ്പണമായ സ്ഥിതിയിലാണ് ഉള്ളത് .ഇതോടെ മൂവരും ചെയ്ത നരബലിയുടെ ഉള്ളറകൾ ഭഗവൽസിംഗും ഷാഫിയും ലൈലയും പോലീസിനോട് പറയുകയും ചെയ്തു.

അതേസമയം ഇരട്ട നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി വിദ്യാർത്ഥികളെയും വലയിലാക്കിയതായി റിപ്പോർട്ട്. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ കേസിലെ പ്രതികളായ ഭഗവൽ സിംഗ്,ലൈല ദമ്പതികളുടെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തൽ. ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയത് കൂട്ടുപ്രതിയായ ഭഗവല്‍സിങ്ങാണ്.

ഈ കാറിലാണ് ഇരകളായ സ്ത്രീകളെ ഷാഫി ഇലന്തൂരിലെത്തിച്ചത്. 16ാം വയസുമുതല്‍ കുറ്റകൃത്യങ്ങളിൽ ഷാഫി ഏർപ്പെട്ടിരുന്നതിന്റെ സൂചന പോലീസിന് ലഭിച്ചു. 2006ല്‍ മാത്രമാണ് ഷാഫിക്കെതിരെ ഒരു കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. നരബലിക്കേസിന് മുന്‍പ് ഷാഫിക്കെതിരെ എടുത്തത് ഒരു ബലാല്‍സംഗക്കേസ് ഉള്‍പ്പെടെ എട്ടെണ്ണം മാത്രമാണ്. ബാക്കി കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തെളിവ് ശേഖരിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends