തെങ്ങിൽ മൂന്ന് ഫോൺ അതും ജയിലിൽ.... കണ്ണൂർ സെൻട്രൽ ജയിലിൽ ജയിലുദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധനയിൽ മൂന്ന് ഫോണുകൾ കണ്ടെടുത്തു. ഉയരം കുറഞ്ഞ തെങ്ങിനുമുകളിൽ നിന്നും ചൊവ്വാഴ്ചയാണ് മൂന്ന് മൊബൈൽഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്...

കഴിഞ്ഞദിവസം ജയിലിലേക്ക് ലഹരി കടത്താൻ ശ്രമിച്ച ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച സൂചന പ്രകാരമാണ് ആറാം ബ്ലോക്കിന് സമീപം മിന്നൽപരിശോധന നടത്തി മൊബൈൽഫോൺ കണ്ടെത്തിയത്. അടുത്തിടെ ദേശീയതലത്തിൽ റെയ്ഡിൽ പിടിയിലായവരെ പാർപ്പിച്ച ബ്ലോക്കിന് സമീപമാണ് മൊബൈൽഫോൺ പിടിച്ചത്.
കണ്ണൂരിൽ മുൻപ് നടന്ന ഒരു കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള ആളും റെയ്ഡിൽ പിടിയിലായിരുന്നു. അയാളാണ് ഫോൺവിളിച്ചതെന്ന സൂചന ജയിൽ അധികൃതർക്ക് ലഭിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ലഹരിക്കടത്തുകാരനെ ജയിലിൽനിന്ന് വിളിച്ച ഫോൺ ഇപ്പോഴും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ ജയിലിൽ ഇനിയും ഫോൺ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























