Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു.... ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു, സംഭവത്തില്‍ രണ്ടു പേര്‍ റിമാന്‍ഡില്‍

13 OCTOBER 2022 02:35 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. 43 വയസായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. അടുത്തിടെ വിജയകുമാരിയുടെ തൊട്ടടുത്ത സ്ഥലം അനീഷ് വാങ്ങിയിരുന്നു. ഈ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ അനീഷും നിഖിലും വീടിനു മുന്നില്‍ തുണികഴുകിക്കൊണ്ടിരിക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. ഇതു ചോദ്യംചെയ്യുന്നതിനിടെ അനീഷ്, വീട്ടുമുറ്റത്തു കിടന്ന റബ്ബര്‍ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.


കുത്തേറ്റ വിജയകുമാരി താഴെവീണതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മകള്‍ ശിവകല നിലവിളിച്ച് ആളുകളെ കൂട്ടുകയും തുടര്‍ന്ന് അമ്മയുടെ കഴുത്തില്‍ കുത്തിക്കയറിയ കമ്പ് വലിച്ചൂരിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends