Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസിനെ കണ്ടാൽ ശോഭനാമ്മ സ്വയം ഉടുതുണി ഉരിയും: നഗ്നത പൂജയ്ക്ക് 'മുഖ്യം' പെൺകുട്ടികൾ വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും: മദ്യപിച്ച് കഴിഞ്ഞാൽ ലക്കുകെട്ട് ഉറഞ്ഞ് തുള്ളും:- ചികിത്സയ്ക്കുൾപ്പടെ സഹായി ഭർത്താവ്:- വാസന്തി മഠത്തിലെ വെറൈറ്റി പൂജ ഇങ്ങനെ...

13 OCTOBER 2022 03:09 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ ഇന്ന് രാവിലെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വാസന്തി മഠത്തിലെ ശോഭനയാണ് അറസ്റ്റിലായത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിച്ചതിനെ തുടർന്നാണ് പോലീസ് എത്തി മന്ത്രവാദിനിയെ കസ്റ്റഡിയിലെടുത്തത്. കുട്ടികളെ ഉപയോഗിച്ചാണ് ഇവർ മന്ത്രവാദം നടത്തിയിരുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ന് വീടിന് മുന്നിൽ യുവജന സംഘടനകൾ പ്രതിഷേധം ആരംഭിച്ചത്.

ശോഭനയുടെ മന്ത്രവാദവും, വാസന്തി മഠത്തെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദേവകി എന്ന ശോഭന യുവതികളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വാസന്തി മഠത്തിന്റെ പേരിൽ ഇവർ നടത്തിയിരുന്നത് കൊടുംക്രൂരതകളാണ്. ഇവിടെയെത്തുന്ന യുവതികളെ പൂർണന​ഗ്നരാക്കി നിർത്തിയ ശേഷം ചൂരൽ കൊണ്ട് ക്രൂരമായി തല്ലിയിരുന്നു.


ചികിത്സയെന്ന പേരിലായിരുന്നു ശോഭനയുടെ ക്രൂരതകളെല്ലാം. വിവസ്ത്രയാകാൻ തയ്യാറാകാത്ത യുവതികളെ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും. ചികിത്സയുടെ ഭാഗമെന്നുപറഞ്ഞ് ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച് ലക്കുകെട്ട് തുള്ളുകയും ചെയ്യുമായിരുന്നു. ചികിത്സയ്ക്കുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായവുമായി മുന്നിൽ നിന്നിരുന്നത് രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. നാൽപ്പത്തൊന്നുകാരനായ ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തുടക്കത്തിൽ ചെറിയ മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൂടുതൽ ആൾക്കാർ എത്തിത്തുടങ്ങി. ഇതിനായി പ്രത്യേക ഏജന്റുമാരെ നിയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്.

മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ളെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിനായി പൊലീസ് എത്തുമ്പോൾ അവർക്ക് മുന്നിൽ പൂർണനഗ്നയായി ശോഭന എത്തും. അതോടെ ഒന്നിനും ആകാതെ പൊലീസ് സ്ഥലംവിടും. മാനസിക നില തെറ്റിയ ആളെന്ന രീതിയിൽ ഉപദേശിച്ച് വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിനെതിരെ പരാതി നൽകുന്നവരെ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.


കസ്റ്റഡിയിലെടുത്തശേഷം പൊലീസ് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ശോഭന സഹകരിച്ചില്ല. ‘സമയം അടുത്ത് വരുമ്പോൾ പറയാം’ എന്നായിരുന്നു ഈസമയം ശോഭനയുടെ പ്രതികരണം.ശോഭയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കും. ഇവരുടെ വീടും പരിസരവും പരിശോധിക്കുന്നമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശോഭനയുടെ മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തു.

 

ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് സംഘടനകളാണ് പ്രതിഷേധവുമായി വീടിന് മുന്നിലെത്തിയത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടുമെന്നും കുട്ടികളെ ഇരയാക്കാൻ അനുവദിക്കില്ല, കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിട്ടുണ്ട്. മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends