ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി, നടുക്കുന്ന പീഡന വിവരം പുറത്തുവന്നത് സ്‌കൂളിൽ നടന്ന കൗണ്‍സിലിംഗിൽ

കണ്ണൂരിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍.മാതമംഗലത്ത് ആണ് സംഭവം. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്.
നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച് വീടിന് സമീപം ഇറക്കിവിടുകയായിരുന്നു.
https://www.facebook.com/Malayalivartha



























