Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണം; കോടതിയിൽ ആവശ്യമുന്നയിച്ച് ആളൂർ; കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ട; ആളൂരിനോട് പൊട്ടിത്തെറിച്ച് കോടതി

13 OCTOBER 2022 04:15 PM IST
മലയാളി വാര്‍ത്ത

ഇലന്തൂര്‍ നരബലി കേസ് ഏറ്റെടുത്തതോടെ ബിഎ ആളൂരെന്ന അഭിഭാഷകന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നരബലി കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ ഹാജരാക്കുമെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ നാം അറിഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് കോടതി. കോടതി താക്കീത് കൊടുത്തിരിക്കുന്നത് കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്ന എന്നായിരുന്നു.

ആളൂർ കോടതിയിൽ ഒരു ആവശ്യമുന്നയിച്ചിരുന്നു . അതായത് ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. ഈ ആവശ്യത്തിൽ കോടതി പൊട്ടിത്തെറിക്കുകയായിരുന്നു. . കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്ന് കോടതി ശാസിക്കുകയും ചെയ്തു. കേസ് ഏറ്റെടുത്തതിന് ശേഷം കോടതി ആളൂരിന് താക്കീത് കൊടുക്കുന്നത് ഇത് രണ്ടാം തവണയാണ്.

കഴിഞ്ഞ ദിവസം ആളൂരും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഈ സംഭവത്തിൽ കോടതി ഇടപെടുകയായിരുന്നു . പോലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ ആളൂർ പ്രതികളോട് സംസാരിക്കാവൂ എന്ന് കോടതി കർശനമായി നിർദ്ദേശിച്ചിരിക്കുകയാണ്‌.

അതേസമയം സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. പച്ച മലയാളി തന്നെയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു. അതിന് ശേഷം ധാബോല്‍ക്കര്‍ വധക്കേസ്, ജിഷ കൊലക്കേസ്, കൂടത്തായി കേസ് പോലുളളവയിലും ആളൂരിന്റെ പേര് ഉയര്‍ന്നു.കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്.

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്ക് വേണ്ടിയാണ് ബിഎ ആളൂര്‍ ഹാജരാകുന്നത്. ആരാണ് ഈ കേസ് ആളൂരിന് വക്കാലത്ത് നല്‍കിയത് എന്നത് വ്യക്തമല്ല. രണ്ട് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാനാണ് തന്നെ ഏല്‍പ്പിച്ചിരുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്ക് വേണ്ടിയും ഹാജരാകുന്നുവെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഒരു പ്രതി നീതി ലക്ഷ്യമാക്കി കൊണ്ട് ഒരു അഭിഭാഷകനെ സമീപിച്ചാല്‍ ആ കേസ് എടുക്കില്ലെന്ന് പറയാനുള്ള അവകാശം അഭിഭാഷകനില്ല.

എടുക്കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണം പറയണം. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കേസിന് പോവണം. ഏതൊരു വാദിക്കും ഒരു പ്രതിയുണ്ടാവും, അതുപോലെ ഏതൊരു ഇരക്കും ഒരു വേട്ടക്കാരനുണ്ടാവും. വേട്ടക്കാരുടെ കേസ് മാത്രമേ എടുക്കു എന്ന് പറയുന്നവർ അഭിഭാഷകർ അല്ല. രണ്ട് പേരുടേയും കേസുകള്‍ അവർ ഏറ്റെടുക്കണമെന്നാണ് ഒരിക്കൽ ബിഎ ആളൂർ പറഞ്ഞിരുന്നു.

അതേസമയം ഇലന്തൂർ ഇരട്ട നരബലി കേസിൽ നിർണ്ണായകമായ വ്യാജ എഫ് ബി അക്കൗണ്ട് പോലീസ് കണ്ടെടുത്തു. ഭഗവൽ സിംഗിനെ ഷാഫി കുടുക്കിയ വ്യാജ എഫ് ബി അക്കൗണ്ടാണ് പൊലീസ് ഇപ്പോൾ കണ്ടത്തിയിരിക്കുന്നത്. പ്രതി മുഹമ്മദ്‌ ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് ആയിരുന്നു ഉപയോഗിച്ചത്.

രണ്ടുപ്പേരും മൂന്ന് വർഷത്തോളം നടത്തിയ ചാറ്റുകളാണ് പോലീസ് ഇപ്പോൾ വീണ്ടെടുത്തിരിക്കുന്നത്. 100 ലേറെ പേജുകളുളള സംഭാഷണമായിരുന്നു മൂന്ന് വർഷം കൊണ്ട് ഇവർ നടത്തിയത് . മറു വശത്ത് ശ്രീദേവി എന്ന സ്ത്രീ എന്ന് കരുതിയാണ് ഭഗവൽ സിംഗ് സംസാരിച്ച് കൊണ്ടിരുന്നത്. പ്രത്യേക അന്വേഷണ സംഘം ഈ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് ചാറ്റുകൾ നടത്തിയിട്ടുണ്ട് . ഇതും പൊലീസ് ശക്തമായി പരിശോധിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends