Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്പഴക്കാരിയായ ദേവകി എലിയറയ്ക്കലിൽ ആശ്രമം സ്ഥാപിച്ച് ആഭിചാര ക്രിയകള്‍ തുടങ്ങി; പൂജയ്ക്കായി ആളുകൂടിയതോടെ പണം കുമിഞ്ഞു: ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം, തിരികെ പിടിക്കാനും, സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെ കൂടെക്കൂട്ടി:- ഗുണ്ടാത്തണലില്‍ പൊതീപ്പാടുള്ള വീട്, വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി... ദേവകിയുടെ മന്ത്രവാദവും, വാസന്തി മഠത്തെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

13 OCTOBER 2022 04:33 PM IST
മലയാളി വാര്‍ത്ത

കൊച്ചുകുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദിനിയായ ദേവകി എന്ന ശോഭന പോലീസ് അറസ്റ്റിലായിരുന്നു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിക്കുകയും വാസന്തി മഠം നാട്ടുകാർ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. നാട്ടുകാർ രോക്ഷാകുലരായതോടെ നടത്തിപ്പുകാരി ശോഭനയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആറു വര്‍ഷമായി ഇവര്‍ ഇവിടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളും പുജയും നടത്തി വരികയായിരുന്നു. ഇടക്കാലത്ത് ഡിവൈഎഫ്‌ഐ സമരത്തെ തുടര്‍ന്ന മഠം പൂട്ടിയിരുന്നു. വീണ്ടും പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. പല തവണ ഇവിടുത്തെ ദുരൂഹത സംബന്ധിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.

കുട്ടിയെ മന്ത്രവാദം ചെയ്യുന്ന വീഡിയോ ഭീതി ജനിപ്പിക്കുന്നതാണ്. കുട്ടി നിലവിളിച്ചു കൊണ്ട് വീഴുന്നതും ചുറ്റിനും നില്‍ക്കുന്നവര്‍ നിലവിളി പോലെ പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആഭിചാര ക്രിയകളാണ് നടക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. കുമ്പഴക്കാരിയായ വാസന്തി എലിയറയ്ക്കലിലാണ് ആശ്രമം സ്ഥാപിച്ച് ആദ്യം ആഭിചാര ക്രിയകള്‍ തുടങ്ങിയത്. വിശ്വാസികള്‍ എത്തി തുടങ്ങിയതോടെ പണം കുമിഞ്ഞു കൂടി.

 

ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ പിടിക്കാനും സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെയും നിയോഗിച്ചു. ഗുണ്ടാത്തണലില്‍ വളര്‍ന്ന വാസന്തി അങ്ങനെ പിടിച്ചെടുത്തതാണ് മലയാലപ്പുഴ പൊതീപ്പാടുള്ള വീട്. ഇത് പിന്നീട് വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി. വാസന്തിയമ്മ ഇവിടെ ദര്‍ശനം അനുവദിക്കുന്നത് ചൊവ്വയും വെള്ളിയുമാണ്. ബാധ ഒഴിപ്പിക്കലൊക്കെ ഈ ദിവസങ്ങളിലാകും നടക്കുക. ഇതിനിടയ്ക്കുള്ള ദിവസങ്ങളിലും വരാറുണ്ട്. അത് അത്യാവശ്യക്കാര്‍ വിളിക്കുമ്പോഴാണെന്ന് മാത്രം. രാഷ്ട്രീയക്കാര്‍ക്കും പോലീസിനും കൃത്യമായി ഇവര്‍ പടി കൊടുത്തിരുന്നു. അതു കാരണമാണ് പരാതികൾ കിട്ടിയിട്ടും പോലീസ് കണ്ണടച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഇന്ന് രാവിലെ ആളുകൾ മഠത്തിൽ തടിച്ച് കൂടുകയും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയുമായിരുന്നു. തുടര്‍ന്ന് വാസന്തി മഠം അടിച്ചു തകര്‍ത്തു. മഠത്തിലുണ്ടായിരുന്ന വിളക്കും പൂജാസാധനങ്ങളും നശിപ്പിച്ചു. തൊട്ടരികിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഓടും പ്രതിഷേധക്കാർ തകര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends