ടൂർ കഴിഞ്ഞാലും പിണറായി ഇനി കേരളത്തിലേക്കില്ല! വീണയ്ക്ക് വാരിക്കുഴി തോണ്ടി സ്വപ്ന സുരേഷും... യുകെയിൽ നിന്ന് ദുബായിലേക്ക് പോയത് എന്തിന്?

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായകമായൊരു നീക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിരിക്കുന്നത്. മറുഭാഗത്ത് ആത്മകഥയെഴുതി ഇതുവരെ പറയാത്തതെല്ലാം വിളിച്ചു പറയാനുള്ള പടപ്പുറപ്പാടിലാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി കൂടിയായ സ്വപ്ന സുരേഷ്. ഇതിൽ നിന്നും എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോഴാണ് മറ്റ് ആവശ്യങ്ങൾക്കായി സമയം കണ്ടെത്തിയത്.
അതിനാൽ വിദേശ യാത്രയ്‌ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിലേക്ക് മടങ്ങുന്നത് ഇനിയും വൈകും. അടിമുടി വിവാദത്തിലായ യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൂർ റൂട്ട് മാറ്റിയത്. ബ്രിട്ടണിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രിയും കുടുംബവും യുഎഇ സന്ദർശിച്ചതിന് ശേഷമേ കേരളത്തിലേക്ക് തിരികെയെത്തൂ. ഇന്നലെ വെയിൽസിലെ കാഡിഫിൽ സന്ദർശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവയ്ക്കുകയായിരുന്നു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. നോർവെ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ 13ന് പുലർച്ചെ സംസ്ഥാനത്ത് തിരിച്ചെത്തുമാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ യാത്രാ പദ്ധതിയിലാണ് മാറ്റം വരുത്തിയത്. യുഎഇ കൂടി സന്ദർശിച്ച ശേഷം 15ന് പുലർച്ചയാകും മുഖ്യമന്ത്രിയും കുടുംബവും എത്തുക. സ്വകാര്യ സന്ദർശനത്തിനാണ് യുഎഇയിലേക്ക് പോകുന്നതെന്നാണ് വിവരം. പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര പ്രഖ്യാപിച്ച ദിവസം മുതൽ വിവാദമായിരുന്നു.
പിന്നീട് യാത്ര നടത്താനിരുന്ന ദിവസമായിരുന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. തുടർന്ന് ഫിൻലാൻഡ് യാത്ര റദ്ദാക്കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി നോർവ്വേയിലേക്ക് തിരിച്ചു. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടാതെ പിണറായി വിജയന്റെ കുടുംബവും യാത്രയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. നിലവിൽ ലണ്ടനിലാണ് മുഖ്യമന്ത്രിയും കുടുംബവുമുള്ളത്.
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അതിശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഉയർത്തിയത്. ഒരു പക്ഷേ അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ അതിനെ നേരിടേണ്ടി വരുന്നത് കടുത്ത സമ്മർദ്ദത്തോടെയായിരിക്കും. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭാവത്തിൽ അത് വലിയ തോതിൽ ചർച്ചയാവുന്നില്ല.
2016–20 കാലയളവിൽ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ‘ഡീലുകൾ’ നടത്തിയിരുന്നതെന്നും അവയ്ക്കെല്ലാം കമ്മിഷൻ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞതിന്റെ ഗൗരവം ഏറെയാണ്. വീണയ്ക്ക് കോടികൾ ലഭിച്ചു എന്നതും അതിന് വേണ്ടി വഴി വിട്ട പ്രവർത്തനങ്ങൾ ഉണ്ടായി എന്നുള്ള ആരോപണത്തിലും സ്വപ്ന ഉറച്ച് നിൽക്കുന്നുണ്ട്.
2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ ലഭിച്ച സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചു – സ്വപ്ന ആരോപിക്കുന്നു.
നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമർശനങ്ങൾ ഇടയാക്കിയിരുന്നു. നോര്‍വെയിൽ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പം ഭാര്യ പാർവ്വതീദേവിയും ഉണ്ടായികുന്നു.
വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നാണ് ഉയരുന്ന ചോദ്യം. യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമർശനം.
ഈ മാസം നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേയ്ക്ക് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മറ്റ് മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിമാരുമെല്ലാം അടുത്ത ദിവസം നാട്ടിലെത്തും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി പി ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായും വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിംഗ് ഓഫീസർ സൂ ട്രാങ്കുമായും ചർച്ച നടത്തി.
ഗവർണറെ ഔദ്യോഗികമായി അറിയിക്കാതെ യാത്ര തുടങ്ങിയതു മുതൽ വിവാദത്തിലായ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഓരോ ദിവസവും വിമർശനങ്ങളുടെ നിഴലിലായിരുന്നു. കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിക്കാതെ സംസ്കരിച്ചത് മുഖ്യമന്ത്രുയുടെയും കുടുംബത്തിന്റെയും യാത്ര മുടങ്ങാതിരിക്കാനാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്ന ആദ്യ വിമർശനം.
ഇതിന് സിപിഎം സെക്രട്ടറിയേറ്റ് തന്നെ ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തി. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സന്ദർശനം ധൂർത്താണെന്നു കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും, സന്ദർശനം സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശനം ഉയർത്തി. ലോക കേരള സഭാ മേഖലാ സമ്മേളനം സർക്കാർ ചെലവിലല്ല എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.
ഒടുവിൽ നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നോർക്ക രണ്ട് നോൺ പ്രോഫിറ്റബിൾ ചാരിറ്റി ഓർഗനൈസേഷനുമായി ഒപ്പിട്ട കരാർ സർക്കാരിന്റെ യുകെ ഗവൺമെന്റുമായുള്ള കരാറാക്കി വിശദീകരിക്കാൻ ശ്രമിച്ചതും വിവാദത്തിലായി. ഒടുവിൽ കാഡിഫ് സന്ദർശനം വേണ്ടെന്നു വച്ച് മുഖ്യമന്ത്രി മടങ്ങുമ്പോൾ നാട്ടിയെത്തിയുള്ള വിശദീകരണങ്ങൾ കേൾക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha























