പ്രണയത്തിലൂടെ ഒന്നിച്ചു; പിന്നീട് ജീവനൊടുക്കി... പ്രണയിച്ച് വിവാഹം കഴിച്ചത് ഓഗസ്റ്റിൽ; നവവധു ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചു

ഇടുക്കി ജില്ലയിൽ നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭർതൃമാതാവും ഭർതൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
ഉടൻ തന്നെ അടുത്തുള്ള മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംസ്കാരം പിന്നീട് നടത്തുമെന്നാണ് അറിയിച്ചത്.
തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ് - ഐബി ദമ്പതികളുടെ മകളാണ്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടി വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ ജോർജ് ഐബി ദമ്പതികളുടെ മകളാണ് അനുഷ. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആർ. ബാബുവിനാണ് അന്വേഷണ ചുമതല.
അതേസമയം, കഴിഞ്ഞ ആഴ്ചയും വിഷാദ രോഗവുമായി ബന്ധപ്പെട്ട് ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വാർത്ത വന്നിരുന്നു. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്.
ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അമൃത. തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha























