നരാധമൻ ഷാഫി നിരോധിത സംഘടനയുടെ നേതാവോ? കേന്ദ്രം അന്വേഷണം തുടങ്ങി : ഷാഫിക്കൊപ്പം പോപ്പുലർ ഫ്രണ്ടുകാരും ?

കേരളത്തെ പിടിച്ചുകുലുക്കിയ ഇലന്തൂരിലെ നരബലികേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ഷാഫിയ്ക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര സർക്കാർ രഹസ്യാന്വേഷണം തുടങ്ങി. ഷാഫിയെ കുറിച്ച് ഞ്ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള പോലീസിന് ലഭിച്ചിരിക്കുന്നത്. എന്നാൽ ലഭിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. വിവരങ്ങൾ പുറത്തു വിട്ടാൽ കേരളത്തിൽ വർഗീയ കലാപം ഉണ്ടാകുമെന്ന വിവരമാണ് സർക്കാർ ഉന്നതർ പങ്കു വയ്ക്കുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതി പൊതു പ്രവർത്തകനും സിപിഎം നേതാവുമാണ്. ഈ സംഭവത്തിൽ ഭരണകക്ഷി നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടില്ല. പ്രതിയായ സി പി എം പ്രവർത്തകനെതിരെ സിപിഎം നടപടി എടുത്തിട്ടുമില്ല. കേരളത്തിന് പുറത്താണ് നരബലി സംഭവം നടന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണങ്ങൾ,
ഭഗവൽ സിംഗിനെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് പോലീസ് പെരുമാറുന്നത്.സംഭവത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഷാഫിയുടെ തലയിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഭഗവൽ സിംഗിനെ കുറിച്ച് ആർക്കും എതിരഭിപ്രായമില്ലെന്ന് പോലീസ് മേധാവി വരെ പറഞ്ഞു. ഇതിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. ഷാഫിയാണ് കുറ്റകൃത്യത്തിലെ മുഖ്യ ആസൂത്രകനായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.ഷാഫിക്ക് മറ്റ് പല ഉദ്ദേശങ്ങളുമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വെളിപ്പെടുത്തി. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂവെന്നും, ലൈംഗിക വൈകൃതത്തിന് അടിമയാണ് ഇയാളെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിലില്ല. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തവേ പൊലീസ് പറഞ്ഞു.
ഇലന്തൂരിനെ ഞെട്ടിച്ച നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിക്ക് ഇരയായി എത്തിക്കുന്ന സ്‌ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന മനോവൈകൃതം ഉണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇതിനായി എന്തുചെയ്ത് ലക്ഷ്യത്തിലെത്താനും ഷാഫിയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിക്കെതിരെ ചെറുതും വലുതുമായ പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സി എച്ച് നാഗരാജു പറഞ്ഞു.16ാം വയസിൽ വീടുവിട്ടിറങ്ങിയതാണ് ഇയാൾ. ഓരോ ജില്ലയിലുമായി പലവിധ ജോലികൾ ചെയ്തു. ഹോട്ടൽ നടത്തിപ്പ്, ലോട്ടറി, വണ്ടി നന്നാക്കൽ, വണ്ടിയോട്ടം എന്നിങ്ങനെ ചെയ്തിരുന്ന ജോലികൾ നിരവധി. പല സ്ഥലങ്ങളിലായി താമസിച്ചാണ് ഈ ജോലികൾ ചെയ്തിരുന്നത്. നിലവിൽ എറണാകുളം ഗാന്ധിനഗറിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂ. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്നും കമ്മീഷണർ പറഞ്ഞു.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. പ്രതികൾ മനുഷ്യമാംസം കഴിച്ചെന്ന് വിവരമുണ്ട്. ഇക്കാര്യത്തിൽ തെളിവ് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക‍്‍ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്‍റെ വക്കോളമെത്തിച്ചത്.
ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു
ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനതിട്ടയിലെത്താൻ തനിക്കും ഷാഫി അര ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തി മുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി പറയുന്നത്. ഷാഫിയുടെ ക്രൂരതയയിൽ ഇനി എത്ര പേരുണ്ട് ഇരകളായി. എല്ലാം തുടരന്വേഷണത്തിലാണ് പുറത്ത് വരേണ്ടത്.
ഷാഫിക്ക് നിരോധിത മത സംഘടനയുമായി ബന്ധമുണ്ടെന്നാണ് പോലീസ് മനസിലാക്കുന്നത്..ഷാഫി കേസിൽ പ്രതിയാണെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇയാളെ സഹായിക്കാൻ സംഘടന രംഗത്തെത്തി എന്നാണ് ലഭിക്കുന്ന സൂചന. ഷാഫിക്ക് നിയമ സഹായം നൽകാൻ നിരോധിത സംഘടന തയ്യാറാണെന്നും റിപ്പോർട്ടുണ്ട്. സംഘടനയുടെ സ്ലിപ്പിംഗ് സെല്ലിൽ ഉള്ളവരാണ് ഷാഫിയെ സഹായിക്കാൻ രംഗത്തുള്ളത്. ഇതിൻെറ വിശദ വിവരങ്ങൾ ബി ജെ പി നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. നിരോധിത സംഘടനയുമായി ഷാഫിക്കുള്ള ബന്ധം പരസ്യമാക്കാൻ ബി ജെ പി നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ പോലും ഇക്കാര്യങ്ങൾ ഏറ്റെടുക്കുന്നില്ലെന്നതാണ് സത്യം.
നരബലി കേസ് പുറത്ത് വന്നതിന് പിന്നാലെ സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണം
നടത്താൻ പൊലീസ് തീരുമാനിച്ചു. എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 14 കേസുകൾ പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്ത്രീകളെ കാണാതായെന്ന പരാതികളാണ് പ്രത്യേകമായി പരിശോധിക്കുന്നത്. സാമാനമായ രീതിയിൽ പത്തനംതിട്ടയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 2017ന് ശേഷം റിപ്പോർട്ട് ചെയ്ത 12 മിസ്സിംഗ് കേസുകളാണ് ഇത്തരത്തിൽ അന്വേഷിക്കുക. ഈ കേസുകളിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്തത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇരട്ട നരബലി നടന്ന ഇലന്തൂരും ആറന്മുള്ള പൊലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട സ്ഥലമാണ്. അതുകൊണ്ടു തന്നെ ഈ മൂന്ന് കേസുകളും പ്രത്യേകം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം നടത്തുക. തിരോധാന കേസുകൾക്ക് എതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ എന്നാകും പരിശോധിക്കുക.
നരബലി കേസിലെ ഒന്നാം പ്രതി ഷാഫി പല സ്ത്രീകളുമായി അടുത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയിരുന്നു . തടിയുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ഷാഫിയുടെ സുഹൃത്തും ബിസിനസുകാരനുമായ ആൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തു. ഒരു സേട്ടിന് വേണ്ടിയാണെന്നും ഒരു സ്ത്രീക്ക് ഒരു കോടി വെൃച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് കൂടി കണക്കിലെടുത്താണ് ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുരുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.
ദേവീ പ്രീതിക്ക് വേണ്ടി മുസ്ലീം മതവിശ്വാസിയായ ഒരാൾ എങ്ങനെ പൂജ നടത്തുമെന്നാണ് പോലീ സ്
ചോദിക്കുന്നത്.. ഇതിൽ നിന്നു തന്നെ തട്ടിപ്പ് വ്യക്തമായിരുന്നു. തുടക്കത്തിൽ പണത്തിന് വേണ്ടിയുള്ള തട്ടിപ്പ് എന്നാണ് പോലീസ് മനസിലാക്കിയത്. എന്നാൽ ഷാഫിയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാഫി പണത്തിന് വേണ്ടി മാത്രം അരുംകൊലകൾ നടത്തുന്നയാൾ മാത്രമല്ലെന്ന് മനസ്സിലാക്കിയത്.
പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകളും വീണ്ടും അന്വേഷി ക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം . 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്.
കേരളം ഞെട്ടിയ നരബലിയുടെ ആസുത്രകനും മുഖ്യപ്രതിയുമായ ഷാഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. അസാധാരണ ക്രിമിനൽ മാനസികാവസ്ഥയുള്ള ആളാണ് ഷാഫിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ടയിലെ ഇരട്ട നരബലിയുടെ പിന്നിലെ മുഖ്യ സൂത്രധാരനും മറ്റാരുമല്ല. 16 ാം വയസിൽ നാടുവിട്ട ഷാഫി പിന്നീട് കൊടും കുറ്റവാളിയായി മാറുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സമാനമായ എത്ര കേസുകളുണ്ടാകുമെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
16 ആം വയസ്സിൽ ഇടുക്കിയിൽ നിന്നാണ് ഷാഫി നാടുവിട്ടത്. പിന്നീടുള്ള ഷാഫിയുടെ ജീവിതം അത്രമേൽ തിരിച്ചറിയാനായിട്ടില്ല. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. പല പ്രദേശങ്ങളിലും പലപേരുകളിലും ഇയാൾ താമസിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടിവരും. പല പ്രദേശങ്ങളിലായി ജീവിക്കുമ്പോൾ ഇയാൾ ചെയ്യാത്ത ജോലികളില്ല. പലയിടങ്ങളിലും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ പൊലീസിന്‍റെ കണക്ക് പ്രകാരം ഷാഫി നിരവധി കേസുകളിൽ പ്രതിയാണ്. എന്നാൽ കണക്കിലുള്ള കേസുകളെക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇലന്തൂർ ഇരട്ട നരബലി കേസിൽ ഷാഫി നടത്തിയ ക്രൂരതയുടെ വിവരങ്ങൾ പൊലീസിന് പല സംശയങ്ങളും ജനിപ്പിക്കുന്നതാണ്. കൊലപ്പെടുത്തിയ സ്ത്രീകളെ അതി ക്രൂരമായാണ് ഷാഫി പീഡിപ്പിച്ചത്. സ്വകാര്യഭാഗത്തടക്കം കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേക തരം മാനസികാവസ്ഥ ഷാഫിക്കുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2020 കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും സ്വകാര്യഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ചിരുന്നു. സമാനമാണ് ഇലന്തൂർ ഇരട്ട നരബലി കേസിലെയും അവസ്ഥ. തന്‍റെ ലക്ഷ്യം നേടാൻ കഥമെനയുകയും പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരതനടപ്പാക്കി ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന തരം മാനസികാവസ്ഥ. അതുകൊണ്ടു തന്നെ ഷാഫിയുടെ ക്രൂരതയിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നതാണ് അറിയാനുള്ളത്. എല്ലാം തുടരന്വേഷണത്തിലാണ് പുറത്ത് വരേണ്ടത്. അതുകൊണ്ടുതന്നെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും ഷാഫിയുടെ വർഗ്ഗീയ ലക്ഷ്യങ്ങൾ പോലീസ് പ്രത്യേകമായി അന്വേഷിക്കും. ക്രൂരത നടപ്പിലാക്കാൻ ദേവി പ്രീതി തുടങ്ങിയ ഹൈന്ദവ ആചാര ങ്ങളെ കൂട്ടുപിടിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുത്തിരിക്കുന്നത്. ഷാഫിക്ക് പിന്നിൽ നിരോധിത സംഘടനയിലെ എത്ര പേർ ഉണ്ടെന്നതും കേന്ദ്ര സർക്കാർ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























