കൊച്ചിയിലെ പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥികളെ ഷാഫി ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്ക് എത്തിച്ചതായി വെളിപ്പെടുത്തൽ; പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് സമ്മതിച്ചത് തെളിവുകൾ നിരത്തിയതോടെ: ലൈംഗിക ഉത്തേജനത്തിനായി സ്ത്രീകളുടെ സ്വകാര്യഭാഗം ഭക്ഷിക്കാനുള്ള ആഗ്രഹവുമായി ഷാഫി നടന്നത് വർഷങ്ങളോളം....

ഇരട്ട നരബലിയിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കോളേജ് വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ മുഖ്യ സൂത്രധാരനായ ഷാഫി ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ട് വന്നതായി മൊഴി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ വീട്ടിലേയ്ക്ക് എത്തിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.
ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി സ്വന്തം സിം ഉപയോഗിച്ച് ഭാര്യയുടെ മൊബൈലിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിംഗുമായി ചാറ്റിംഗ് നടത്തുന്നത്. രാവിലെ ഹോട്ടലിലെ പാചകം കഴിഞ്ഞാണ് ചാറ്റിംഗ്. ആഭിചാരത്തിലേക്ക് ഭഗവൽ സിംഗ് അടുത്തെന്ന് തിരിച്ചറിഞ്ഞതോടെ 'ശ്രീദേവി ' സിദ്ധനെ അവതരിപ്പിച്ചു.
ജനനം മുതൽ ഇന്നലെ നടന്ന കാര്യങ്ങൾ വരെ അറിയാമെന്നതിനാൽ സിദ്ധന്റെ 'വെളിപ്പെടുത്തൽ' ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും അത്ഭുതമായിരുന്നു. ' ആഭിചാരകർമ്മങ്ങളിൽ പ്രഗത്ഭനാണെന്ന് വിശ്വസിപ്പിച്ച് ഷാഫി തന്നെ മന്ത്രവാദിയുടെ വേഷം കെട്ടിയെത്തി. സമ്പദ്സമൃദ്ധിക്കായി എന്തു ചെയ്യാനും ദമ്പതികൾ തയ്യാറായിരുന്നു. ഇതോടെ ലൈംഗിക ഉത്തേജനത്തിനായി സ്ത്രീകളുടെ സ്വകാര്യഭാഗം ഭക്ഷിക്കാനുള്ള വർഷങ്ങളായുള്ള ആഗ്രഹം നരബലിയുമായി കൂട്ടിച്ചേർത്ത് ഷാഫി ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























