ഷാഫി കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെയും പീഡിപ്പിച്ചു; നരബലിയ്ക്ക് പുറമേ അനാശാസ്യവും; ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ രഹസ്യ പെണ്‍വാണിഭം

നരബലിയ്ക്ക് പുറമെ രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഷാഫിയുടെ മൊഴി. ഭഗവല്‍സിങ്ങിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്കുപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കേസ് സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്നാണ് കോടതി പറഞ്ഞത്. സമൂഹികമനസാക്ഷിയെ ഞെട്ടിച്ചെന്നും കസ്റ്റഡി ഉത്തരവില്‍ കോടതി പറഞ്ഞു. 20 ഇടങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം മുഖവിലക്കെടുക്കുന്നുവെന്നും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി ഉത്തരവില്‍ പറയുന്നു. ഷാഫി കൂടുതല്‍ നരബലി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
കേസില്‍ മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.
കേസില്‍ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവു എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച വാദങ്ങള്‍. പ്രതികള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കണം. പണയം വച്ച സ്വര്‍ണം അടക്കമുള്ള തെളിവുകള്‍ കണ്ടെത്തണം. നരബലിയില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. സൈബര്‍, ഫോറന്‍സിക് സഹായത്തോടെയുള്ള പരിശോധന വേണം. പ്രതികളെ ഒന്നിച്ചിരുത്തി തെളിവുകള്‍ പരിശോധിക്കണം. പ്രതികള്‍ കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണം. പ്രതികളുടെ മുന്‍കാല കുറ്റകൃത്യ പശ്ചാത്തലം അന്വേഷിക്കണം. ഷാഫി പല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പത്തനംതിട്ടയില്‍ എത്തിച്ചത് അന്വേഷിക്കണം. ഷാഫി ഫേസ്ബുക്ക് വഴി കൂടുതല്‍ പേരുമായി ബന്ധപ്പെട്ടോ എന്നന്വേഷിക്കണം. പ്രതികള്‍ ആയുധങ്ങള്‍ വാങ്ങിയ സ്ഥലങ്ങള്‍ കണ്ടെത്തണം. ഭഗവല്‍ സിംഗിന്റെ അടുക്കല്‍ ചികിത്സ തേടിയവരില്‍ നിന്ന് വിവരം തേടണം. പ്രതികള്‍ വായിച്ച കുറ്റകൃത്യ പുസ്തകങ്ങളുടെ വിശദാംശം ശേഖരിക്കണം
https://www.facebook.com/Malayalivartha
























