ആണുങ്ങളുടെ നെഞ്ചില്‍ ചവിട്ടി പൂരത്തെറിവിളി.. മലയാലപ്പുഴയിലെ വാസന്തിയമ്മ ഇനി ജയിലില്‍ പൂര്‍വാശ്രമത്തില്‍ മെഴുവേലിയിലെ ശോഭന വാസന്തിയമയായതിങ്ങനെ

വാസന്തി മഠം.. വാ എടുത്താല്‍ തെറി മാത്രം പറയുന്ന മന്ത്രവാദിനി. തന്നെ പ്പറ്റി കുറ്റം പറയുന്നവരുടെ എല്ലാം വീടുകളില്‍ ചെന്ന് പരണിപ്പാട്ടും പൂരത്തെറിയും പറയുന്ന ആള്‍ ദൈവം. അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഉടുതുണിയഴിച്ച് ഉറഞ്ഞു തുള്ളും. വാസന്തി പൊലീസ് പിടിയിലാകുമ്പോള്‍ ഭയം കൊണ്ട് പുറത്തു പറയാതിരുന്ന കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയാണ് പത്തനംതിട്ട മലയാലപ്പുഴ നിവാസികള്‍..
വാസന്തിയമ്മയുടെ പൊടിക്കൈകളില്‍ വിശ്വസിച്ച് പണം പോയവര്‍ നിരവധിയാണ്. സമീപ പ്രദേശത്തെ ആളുകള്‍ തട്ടിപ്പ് മനസ്സിലാക്കിയതോടെ മന്ത്രച്ചരടും നാണയത്തുട്ടുകളും മന്ത്രവാദവും കാട്ടി അവരുടെ വായടപ്പിച്ചു. പിന്നാലെ ദൂര ദേശത്തു നിന്നാണ് വാസന്തിയെ കാണാന്‍ ആളുകള്‍ എത്തിയിരുന്നത്. ഇവരെ ഇവിടങ്ങളിലേയ്ക്ക് എത്തിക്കുന്നത് ഏജന്റുമാരാണ്. ഇവരോടൊപ്പം തന്നെ രണ്ടുമൂന്ന് യുവാക്കള്‍ താമസിക്കുന്നുണ്ട് ഇവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അവിശ്വസനീയമായ പല തട്ടിപ്പുകളും കാട്ടി തങ്ങളെ പറ്റിച്ചതായി സമീപ വാസികളും സാക്ഷ്യപ്പെടുത്തുന്നു.. നരഹത്യയില്‍ നടുങ്ങി നില്‍ക്കുന്ന കേരളത്തെ ഞെട്ടക്കുന്നൊരു ദുര്‍ മന്ത്രവാദിനിയുടെ തട്ടിപ്പിന്റെ കഥകൂടി പുറത്തു വരികയാണ് മുന്നില്‍ കൂടുതല്‍ ദുര്‍
15 വര്‍ഷം മുന്‍പാണ് ശോഭനയും ഹരിപ്പാട് മുട്ടം സ്വദേശിയായ ഭര്‍ത്താവും രണ്ട് ആണ്മക്കളും കൂടി മെഴുവേലി പത്തിശേരി ജങ്ഷന് സമീപം വീട് വാങ്ങി താമസം തുടങ്ങുന്നത്. ആദ്യം വാടകവീട്ടിലായിരുന്നു. പിന്നീട് ഇതു വാങ്ങി. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിയായിരുന്നു. അസമയത്തും പട്ടാപ്പകലും പലരും വീട്ടില്‍ കയറിയിറങ്ങുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതു പിന്നീട് അടിപിടിയും ബഹളത്തിലും കലാശിച്ചു. അന്ന് ഇവിടെ അനാശാസ്യമാണ് നടന്നിരുന്നത് എന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. ആ ബിസ്‌നസ് നാട്ടുകാര്‍ ചേര്‍ന്ന് പൂട്ടിച്ചതോടെയാണ് ദുര്‍ മന്ത്രവാദത്തിലേയ്ക്കും ആഭിജാര ക്രീയയിലേയ്ക്കും വാസന്തിയും കുടുംബവും കടക്കുന്നത്.
ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയവരെ എല്ലാം ഇവര്‍ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ട്. അവര്‍ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ആറോളം പ്രദേശവാസികള്‍ക്കെതിരേ ശോഭന കേസു കൊടുത്തു. വിവരമറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ശോഭനയുടെ കഥകള്‍ കേട്ട് ഞെട്ടി. പിന്നാലെ പൊലീസ് സഹായത്തോടെ ഇവരെ വിട്ടില്‍ നിന്ന് ഇറക്കി വിട്ടു. അതിന് ശേഷം വീടും വിറ്റ് രണ്ടു ആണ്‍മക്കളെയും കൂട്ടി സ്വദേശത്തേക്ക് ഭര്‍ത്താവ് മടങ്ങി. ശോഭന ജന്മനാടായ കുമ്പഴയ്ക്കും പോയി. ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ, സ്ഥിരീകരണമില്ല. കുമ്പഴയില്‍ അല്ലറ ചില്ലറ മന്ത്രതന്ത്ര തട്ടിപ്പു വിദ്യകളുമായിവാണ ശോഭന ഒരു സുപ്രഭാതത്തില്‍ എലിയറയ്ക്കിലില്‍ ആശ്രമം കെട്ടി. ശോഭന പേരുമാറ്റി വാസന്തിയമ്മയായി. പിന്നെയുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. ഇവരുടെ അടുത്തുകൊണ്ടി കൂടോത്രം ചെയ്യാനും ആഭിചാരകര്‍മങ്ങള്‍ക്കും തിരക്കേറി. അങ്ങനെ പെട്ടെന്ന് പണക്കാരിയായ വാസന്തിയമ്മ പണം പലിശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടും തുടങ്ങി. പണവും പലിശയും തരാത്തവരെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെയും വച്ചു.
അങ്ങനെ ഒരാളില്‍ നിന്നും കൈക്കലാക്കിയതാണ് പൊതീപ്പാട്ടെ വീട്. ഇവിടെ ചൊവ്വ, വെള്ളി ദിനങ്ങളില്‍ മന്ത്രവാദവുമായി വാസന്തിയമ്മ ഉറഞ്ഞു തുള്ളി. അമ്മയുടെ ശക്തിയില്‍ മതി മറന്ന വിശ്വാസികള്‍ കാണിക്ക കൊണ്ട് മൂടി. പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും പടി കൊടുത്ത് തന്റെ ശക്തി വര്‍ധിപ്പിച്ച വാസന്തിയമ്മയെ തൊടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഭഗവല്‍ സിങിന്റെ നരബലി പുറത്തു വന്നതു കൊണ്ടു മാത്രമാണ് ഇപ്പോള്‍ വാസന്തിയമ്മയെ തല്‍ക്കാലത്തേക്കെങ്കിലും തറച്ചിരിക്കുന്നത്.
ഇവരുടെ മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും. യുവതികളെയും പെണ്‍കുട്ടികളെയും അടക്കം വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്‌നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി. പലതവണ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നു. നാട്ടുകാരുടെ സംശയം ദൂരൂകരിക്കാന്‍ വേണ്ടി വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസും
പൊലീസോ എതിര്‍ക്കുന്നവരോ വരുമ്പോള്‍ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്‌നയായി നില്‍ക്കുന്നതാണ് ശ്രീദേവിയുടെ രീതി. ഇതോടെ പൊലീസ് പിന്‍വലിയും. മാനസികനില തെറ്റിയ ആളെന്ന രീതിയില്‍ പൊലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളെയും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. 'സമയം അടുത്ത് വരുമ്പോള്‍ പറയാം' എന്നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകുമ്പോള്‍ ശോഭന പ്രതികരിച്ചത്.
മഠത്തിനും നടത്തിപ്പുകാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ് പി സ്വപ്നില്‍ മധ്കര്‍ മഹാജന്‍ അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിരുന്നു. പൊലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പത്തനംതിട്ട എസ് പി വ്യക്തമാക്കി. മുന്‍കാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
https://www.facebook.com/Malayalivartha
























