നരഹത്യയില്‍ ഇരയായ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.... സ്ത്രീശരീരമാണെന്ന് പരിശോധനയില്‍ വ്യക്തം, ആരുടെതാണ് മൃതദേഹമെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാന്‍ ഡി.എന്‍.എ. പരിശോധന

നരഹത്യയില്‍ ഇരയായ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.... സ്ത്രീശരീരമാണെന്ന് പരിശോധനയില്‍ വ്യക്തം, ഡി.എന്‍.എ. പരിശോധന ഫലം വന്നാലെ ആരുടെതാണ് മൃതദേഹമെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇലന്തൂരില്‍ കൊലചെയ്യപ്പെട്ട പദ്മ, റോസ്ലിന്‍ എന്നിവരുടെ ശരീരഭാഗങ്ങളെന്ന സംശയിക്കുന്നതാണ് പരിശോധിച്ചത്.
ഒരു സ്ത്രീയുടെ 56 പൊതികളിലുള്ള അവശിഷ്ടങ്ങളും മറ്റേ ആളുടെ അഞ്ചു പൊതികളിലുള്ള അവശിഷ്ടങ്ങളുമാണ് എത്തിച്ചത്. ഇവ ഓരോന്നും ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കണം.
ഡി.എന്‍.എ. പരിശോധനയില്‍ ഇവയില്‍ ഒരെണ്ണമെങ്കിലും മറ്റൊരാളുടെതാണെന്ന് കണ്ടെത്തിയാല്‍ കേസ് സങ്കീര്‍ണമാകും. ഇതോടെ ഇലന്തൂരില്‍ ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍ മറ്റ് ആളുകളുടെ ശരീരങ്ങളും അടക്കംചെയ്‌തെന്ന നിലയിലേക്ക് അന്വേഷണംനീളുകയും ചെയ്യും.
പദ്മയുടെയും റോസ്ലിന്റെയും ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ. പരിശോധനയ്ക്ക് സാംപിള്‍ ശേഖരിച്ച് അത് മൃതദേഹ അവശിഷ്ടങ്ങളുമായി ഒത്തുനോക്കണം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാകും നടപടികള്‍. സാംപിള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കയക്കും. ഉടന്‍ ഫലം ലഭിക്കാനായി പോലീസ് ശ്രമിക്കും.
ശരീരഭാഗങ്ങള്‍ ചേര്‍ത്തുവെച്ചുള്ള പരിശോധന ഫൊറന്‍സിക് വിഭാഗത്തില്‍ പൂര്‍ത്തിയായതോടെയാണ് രണ്ടും സ്ത്രീശരീരമാണെന്ന് ഉറപ്പിച്ചത്. രണ്ടു ശരീരങ്ങളുടെയും ഇത്രയേറെ വേറിട്ട അവശിഷ്ടം വന്നതിനാല്‍ പരിശോധന സങ്കീര്‍ണമായിരുന്നു.
ഇവ ഓരോന്നിന്റെയും ഫോട്ടോ എടുത്ത് അവ യഥാര്‍ഥ ശരീരവുമായി ചേരുന്നതാണോ എന്നതടക്കം നോക്കേണ്ടി വന്നു.നാലംഗ ഡോക്ടര്‍മാരാണ് പരിശോധനകള്‍ നടത്തിയത്. അസ്ഥികള്‍ പൊട്ടിയും വേര്‍പിരിഞ്ഞും ഇരുന്നതും മാംസം അറ്റുപോയതും ഏറെ പ്രയാസമാണ് സൃഷ്ടിച്ചത്.
"
https://www.facebook.com/Malayalivartha
























