വീണ്ടും 25 കോടിയോ? ഓണം ബമ്പര്‍ ലോട്ടറിയ്ക്കു പിന്നാലെ ഇത്തവണ ക്രിസ്മസ് ബമ്പറും 25 കോടിയാക്കിയേക്കും, ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

വീണ്ടും 25 കോടിയോ? ഓണം ബമ്പര്‍ ലോട്ടറിയ്ക്കു പിന്നാലെ ഇത്തവണ ക്രിസ്മസ് ബമ്പറും 25 കോടിയാക്കിയേക്കും, ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ന്യൂ ഇയര്‍ ബമ്പറും 25 കോടിയായി വര്‍ദ്ധിപ്പിച്ചേക്കും.
ടിക്കറ്റ് വില 500 രൂപയും. 20 കോടിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. പത്തു കോടിയുടെ പൂജാ ബമ്പര്‍ നറുക്കെടുക്കുന്ന നവംബര്‍ 20ന് പ്രഖ്യാപനമുണ്ടാകും.
25കോടിയാക്കിയാല്‍ ഓണം ബമ്പറിന് സമാനമായി രണ്ടാംസമ്മാനം 5 കോടിയായിരിക്കും. മൂന്നാം സമ്മാനം ഒരുകോടി വീതം 10 പേര്‍ക്കും നാലാം സമ്മാനം ഒരുലക്ഷം വീതം 90 പേര്‍ക്കും സമാശ്വാസ സമ്മാനം 5 ലക്ഷം വീതം 9 പേര്‍ക്കും നല്‍കും.
മൂന്നു വര്‍ഷമായി 12 കോടിയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. കഴിഞ്ഞവര്‍ഷം 47,40,000 ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 47,36,000ഉം വിറ്റിരുന്നു.
അതേസമയം ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണ് ലഭിച്ചത്. തങ്കരാജ് എന്ന ഏജന്റാണ് 25 കോടിയുടെ ഭാഗ്യടിക്കറ്റ് വിറ്റത്.
"
https://www.facebook.com/Malayalivartha
























