'ചതിയുടെ പത്മവ്യൂഹം' വയലാർ അവാർഡ് തേടിയെത്തുമോ...... മണിക്കൂറുകൾക്കുള്ളിൽ റെക്കോർഡ് വില്പന; സിനിമയുടെ അവകാശത്തിനും നിരവധി പേർ

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി കേസ് സ്വപ്‌ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' വിറ്റുപോയത് മണിക്കൂറുകൾക്കുളിൽ . പുസ്തകം വിപണിയിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ കോപ്പിയും വിറ്റു തീർന്നെന്നാണ് പ്രസാധകരായ കറന്റ് ബുക്‌സ് പറയുന്നത്. ഉടൻ തന്നെ രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ കറന്റ് ബുക്‌സ്.
‘ചതിയുടെ പത്മവ്യൂഹ’ത്തിന്റെ അയ്യായിരം കോപ്പിയാണ് ആദ്യഘട്ടത്തിൽ വിപണയിൽ എത്തിച്ചത്. ഇതാണ് മുഴുവനും വിട്ടു പോയത് പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലർ സമീപിച്ചതായും പ്രസാധകർ വ്യക്തമാക്കി.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ‘പുസ്തകത്തിലൂടെ സ്വപ്ന സുരേഷ് പുറത്തു വിട്ടിരിക്കിന്നതു.
സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിൻ്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്. 250 രൂപയാണ് പുസ്തകത്തിൻ്റെ വില ആമസോണിലും പുസ്തകം ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ സ്വപ്നയുടെ പുസ്തകത്തിലുള്ളത്. ശിവശങ്കറിനെ പരിചയപ്പെട്ടതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സ്വപ്‌നയുടെ ആത്മകഥയിൽ വിവരിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും സ്വപ്‌ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ശിവശങ്കർ തന്നെ വിവാഹം കഴിച്ചതായി നേരത്തെ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന വിവാഹ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകം അന്വേഷിച്ച് നിരവധി പേരാണ് കറന്റ് ബുക്‌സിനെ സമീപിക്കുന്നത്. പുസ്തകത്തിലെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ തോതിൽ പ്രചരിച്ചതും ഡിമാന്റ് കൂട്ടി.
പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന നൽകിയ പേര്. നേരത്തെ എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























