നരബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനല്‍കി കുടുംബം...

നരബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനല്‍കി കുടുംബം... മൃതദേഹം വിട്ടുകിട്ടാനായി ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തു നല്‍കിയത്.
തമിഴ്‌നാട് സ്വദേശിയായ പത്മ കൊച്ചി എളംകുളത്താണ് താമസിച്ചിരുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാടിനെ നടുക്കിയ നരബലി പുറത്തുകൊണ്ടുവന്നത്. അതിനിടെ ഇലന്തൂരില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
നാളെ സാങ്കേതിക നടപടികള്‍ കൂടി പൂര്‍ത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങള്‍ പൊലീസിന് വിട്ടുകൊടുക്കും. പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.സാമ്പിള്‍ നാളെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയക്കും.
അതേസമയം പത്മയ്ക്കു പുറമേ കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസ്ലി (49) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























