കണ്ണീരോടെ.... പ്രണയാഭ്യര്‍ഥന നിരസിച്ചു.... കോളജ് വിദ്യാര്‍ഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി, യുവാവിനായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

കണ്ണീരോടെ.... പ്രണയാഭ്യര്‍ഥന നിരസിച്ചു.... കോളജ് വിദ്യാര്‍ഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി, യുവാവിനായി അന്വേഷണം ഊര്‍ജ്ജിതത്തില്‍.
ചെന്നൈ സെന്റ് തോമസ് മൗണ്ട് സബേര്‍ബന്‍ സ്റ്റേഷനില്‍ കോളജ് വിദ്യാര്‍ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. തള്ളി വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ ആദമ്പാക്കം സ്വദേശി സതീഷിനായി (23) പൊലീസ് ഊര്‍ജിത അന്വേഷണത്തിലാണ്. ടി നഗറിലെ ജെയിന്‍ കോളജില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണു കൊല്ലപ്പെട്ട സത്യ.
വളരെയേറെനാളായി ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സതീഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കോളജിലേക്ക് പോകാനായി ട്രെയിന്‍ കാത്തു നില്‍ക്കവെ സതീഷ് സ്റ്റേഷനിലെത്തി.
ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ താംബരം-ബീച്ച് സബേര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്ലാറ്റ്ഫോമിന് സമീപമെത്തിയപ്പോള്‍ തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിന് അടിയില്‍പ്പെട്ട സത്യ അപ്പോള്‍ തന്നെ മരിച്ചു. മറ്റ് യാത്രക്കാര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. യുവാവിനായി അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി പോലീസ്.
"
https://www.facebook.com/Malayalivartha
























