അശ്വത്ഥാമാവിന്റെ ആനയുടെ മസ്തകം പിളർത്തി സ്വപ്നയുടെ പത്മവ്യൂഹം ; കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച ശിവശങ്കറിന്റെ പ്രണയം ! കൈയ്യിൽ പച്ചകുത്തി ‘ശിവശങ്കറിന്റെ പാർവതി’, സ്വപ്‌നയ്‌ക്കൊപ്പം ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് ; പാർവതി ശിവനെ പിഴുതെറിഞ്ഞു! സ്വകാര്യ വിവരങ്ങളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ

ശിവശങ്കറിനും സർക്കാരിനും എതിരായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്. മാത്രമല്ല ശിവശങ്കർ തന്നെ പാർവതിയെന്നാണ് വിളിച്ചിരുന്നതെന്നും തന്റെ കൈയിൽ പാർവതി എന്ന് പച്ചകുത്തിയിരുന്നെന്നും ആത്മകഥയിൽ പറയുന്നു.
അതേസമയം പച്ച കുത്തിയ ചിത്രവും ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് തന്നോടുള്ള പ്രണയമെന്നും, തന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നെന്നും സ്വപ്ന പറയുന്നു.
എന്നാൽ നേരത്തെ സ്വപ്‌ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിൽ കുറ്റപ്പെടുത്തിയതോടെയാണ് സ്വപ്‌ന പ്രകോപിതയാകുന്നത്. ഇതിനു പിന്നാലെ ശിവശങ്കറിനും, സർക്കാരിനും എതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























