Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യന്റെ മുടന്തൻ ന്യായീകരണം...! വേലയിറക്കാൻ നോക്കിയ പിണറായിയുടെ കള്ളത്തരം കൈയ്യോടെ പൊളിച്ചു, ദുബായ് സന്ദര്‍ശനത്തിൽ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി...!

14 OCTOBER 2022 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് അടുത്ത വിഷയം തലപൊക്കിയിരിക്കുകയാണ്. പര്യടനം അവസാനിപ്പിച്ച് മടങ്ങവേ ദുബായിൽ സ്വകാര്യ സന്ദർശനത്തിലാണ് പിണറായിയും കുടുംബവും. യാത്ര വിവാദങ്ങൾക്കിടെയാണ് യൂറോപ്പ് പര്യടനം കഴിഞ്ഞ് മടങ്ങവേയുള്ള ഈ സ്വകാര്യ സന്ദർശനം.അബൂദബിയിൽ താമസിക്കുന്ന മകനേയും കുടുംബത്തെയും സന്ദർശിക്കാനായിരുന്നു ഈ നീക്കം.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു.സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

ഇപ്പോൾ ദുബൈ സന്ദർശനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുബായില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി.

ദുബായ് സന്ദര്‍ശനത്തിന് ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇതേ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്. എന്നാൽ അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തി കഴിഞ്ഞു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്.പക്ഷേ അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു എന്നതാണ്. ഇതിൽ ഇനി എന്ത് വിശദീകരണമാണോ മുഖ്യമന്ത്രിക്ക് നൽകാമുള്ളതെന്ന് കണ്ട് തന്നെ അറിയണം.

 

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപണം ഉന്നയിച്ചിരുന്നു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ കേന്ദ്രവും ഗവർണറും വളരെ അസ്വസ്ഥരാണ്. സാധാരണഗതിയില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. ഇതാണ് കീഴ്‌വഴക്കം. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും യൂറോപ്യന്‍ പര്യടനം ഗവര്‍ണറെ അറിയിച്ചത് അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കണ്ണൂരിലെത്തിയള്‍ മാത്രമാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് ഗവര്‍ണറോട് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (35 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (47 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (57 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends