'യിന്ന് യിവിടെ കള്ളന്‍ കയറും';പറഞ്ഞത് പാലിച്ച് കള്ളൻ പക്ഷെ സമയം കളഞ്ഞത് വെറുതെയായി.. ആ മോഹം പൂവണിയാതെ കള്ളൻ തിരികെ മടങ്ങി...സ്കൂളിന്റെ ഓഫീസ് മുറിയുടെ ഓട് നീക്കി സീലിങ് മുറിച്ച് കടന്നിട്ടും രക്ഷയില്ല....

കഴിഞ്ഞ രണ്ടു ദിവസമായി അരീക്കാട് എ.എം. യു.പി സ്കൂളിന് മുന്നിൽ ഫുട്‍ബോൾ പ്രേമികളുടെ തിക്കുംതിരക്കുമാണ്.കാരണം ഒന്ന് മാത്രം,ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് അല്‍-രിഹ്ല ഈ സ്കൂളിലെ അലമാരയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 'ഇന്ന് ഇവിടെ കള്ളന്‍ കയറു'മെന്ന് ചോക്കുകൊണ്ട് എഴുതി കയറിയ കള്ളന്റെ പ്രധാന ലഷ്യം ഈ പന്ത് ഒന്ന് തട്ടുക മാത്രം.സ്‌കൂള്‍ ഓഫീസിന്റെ മേല്‍ക്കൂര മുറിച്ച് അകത്തുകയറിയ കള്ളന് പക്ഷേ, പന്ത് സൂക്ഷിച്ച അലമാര മാത്രം തുറക്കാനായില്ല. മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു കള്ളന്റെ വരവ്. സ്‌കൂളിനടുത്തുള്ള വീടിന്റെ മതിലില്‍ 'ഇന്ന് ഇവിടെ കള്ളന്‍ കയറു'മെന്ന് ചോക്കുകൊണ്ട് എഴുതിയിരുന്നു.
വ്യാഴാഴ്ച മോഷണത്തിനുശേഷമാണ് ഇതു ശ്രദ്ധയില്‍പ്പെട്ടതെന്നുമാത്രം.സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍നിന്നുകൊണ്ടുവന്ന പന്ത് പ്രഥമാധ്യാപിക പി.എസ്. സുധാകുമാരിയുടെ ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു. ഈ അലമാരയുടെ താക്കോല്‍ സുധാകുമാരി വീട്ടില്‍ കൊണ്ടുപോകുകയും ചെയ്തു. ഓഫീസ് മുറിയുടെ ഓട് നീക്കിയശേഷം സീലിങ് മുറിച്ചുമാറ്റി പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയാണ് കള്ളന്‍ അകത്തുകയറിയത്.
ഒന്‍പത് അലമാരകളുള്ളതില്‍ എട്ടെണ്ണത്തിന്റെയും താക്കോല്‍ മുറിയിലുണ്ടായിരുന്നു. ഇവയെല്ലാം തുറന്നുനോക്കിയ കള്ളന്‍, ഫുട്‌ബോളുള്ള അലമാര തുറക്കാനാകാതെ നിരാശനായി തിരിച്ചുപോയി.
വ്യാഴാഴ്ച രാവിലെ എട്ടിന് സ്‌കൂളിലെ പ്യൂണ്‍ ഇസ്മയില്‍ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് ഓട് നീക്കിയത് കണ്ടത്. തുടര്‍ന്ന് പ്രഥമാധ്യാപിക പോലീസില്‍ വിവരമറിയിച്ചു. സ്‌കൂളിന്റെ വാതിലിലെ പൂട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ സമീപത്തെ മുഹമ്മദ് അഷ്റഫിന്റെ പലചരക്കുകടയുടെ പൂട്ടില്‍നിന്ന് കിട്ടി. ഈ കട തുറക്കാനും ശ്രമിച്ചിട്ടുണ്ട്. സമീപത്തെ വാസു ആശാരിയുടെ ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ ചുറ്റിക, ഹാമര്‍, വാള്‍ എന്നിവ പുറത്തെടുത്തിട്ടുമുണ്ട്. കള്ളന്‍ മോഷണത്തിനായി കൊണ്ടുവന്ന ചുറ്റികയും ഇരുമ്പുകമ്പിയും സ്‌കൂളിലെ പൈപ്പിനടുത്ത് കൊണ്ടിട്ടു. കയര്‍ മറ്റൊരിടത്തും.
https://www.facebook.com/Malayalivartha



























