കൊരട്ടി മുത്തിക്ക് നേർച്ചയുമായി ഉദ്യോഗസ്ഥർ...മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് വാഴക്കുലകൾ നേർച്ചയായി സമർപ്പിച്ച് പൊലീസ്.... കൊരട്ടി സെന്റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ചാണ് കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയത്...

. കൊരട്ടി എസ് എച്ച് ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവൻ പഴം അടക്കമുള്ളവ സമർപ്പിച്ചത്.വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത വാഴക്കുലകളെ കൂടാതെ അരുണിന്റെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് നേർച്ചയായി സമർപ്പിച്ചു. അരുണിനെക്കൂടാതെ എസ് ഐമാരായ സി എസ് സൂരജ്, സജി വർഗീസ്, ഷാജു എടത്താടൻ എന്നിവരും വാഴക്കുല സമർപ്പിക്കാനെത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ വികാരി ഫാ ജോസ് ഇടശ്ശേരി സ്വീകരിച്ചു.ഇതിനുമുൻപും കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഴക്കുല സമർപ്പിച്ചിരുന്നു. പൂവൻ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേർച്ച. ഇത് സമർപ്പിച്ചാൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha



























