തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍...

തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സജിത്ത് എന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്.
ഡേവിഡിന്റെ ബാഗില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടിച്ചെടുത്തു. ബസ്സിനകത്ത് വച്ച് ഇയാള്‍ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പരാതി പറഞ്ഞിരുന്നു. നേരത്തെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണന്തല പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























