ചൂടപ്പം പോലെ വിറ്റുപോയി; രണ്ടാം പതിപ്പിറക്കാന്‍ നീക്കം.സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ ചതിക്കഥ; ശിവശങ്കരന്റെ പാര്‍വതി

സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം ചൂടപ്പം പോലെയാണ് വിറ്റു പോയത്. വേണമെന്നുണ്ടായിട്ടും പലര്‍ക്കും പുസ്തകം കിട്ടാത്ത അവസ്ഥയാണ്. ഇനി രണ്ടാം പതിപ്പ് പുറത്തിറക്കും വരെ വെയ്റ്റ് ചെയ്യുകയേ നിവര്‍ത്തിയുള്ളൂ... പ്രസാധകരും അത് സ്ഥിരീകരിച്ചു കഴിഞ്ഞു. തൃശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സ്വപ്‌നയുടെ പേഴ്‌സണല്‍ ഒഫീഷ്യല്‍ ലൈഫുകളെക്കുറിച്ചെല്ലാം വളരെ വിശദമായി തന്നെ സ്വപ്‌ന ബുക്കില്‍ പറയുന്നുണ്ട്. അത്തരത്തില്‍ ജീവിതത്തിലുണ്ടായ ചതിയുടെ വിശദമായ വിവരണമാണ് ഈ പുസ്തകത്തിലുള്ളത് എന്നാണ് സ്വപ്‌ന പറയുന്നത്. അതില്‍ ഒരു ചതി ശിവശങ്കറിന്റേതാണ്. ആ ചതി എങ്ങനെയാണ് പുസ്തകത്തില്‍ സ്വപ്‌ന വിവരിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നോക്കാന്‍ പോകുന്നത്. പുസ്തകം വായിച്ചവര്‍ക്ക് ഇത് കേള്‍ക്കേണ്ട ആവശ്യമില്ല. വായിക്കാത്തവര്‍ക്ക് ഇതില്‍ ഞെട്ടാനുള്ള പല വകയുമുണ്ട്. നേരെ ശിവശങ്കറെ കുറിച്ചുള്ള ആ ഭാഗത്തിലേയ്ക്ക് പോകാം
പുസ്‌കതത്തിലെ ഒരു ഭാഗം
എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികവും തീവ്രവുമായ ഹൃദയബന്ധമായിരുന്നു ശിവശങ്കര്‍ സാറുമായുണ്ടായിരുന്നത്. 2016 മുതല്‍ ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നുപന്തലിച്ച ബന്ധത്തിന്റെ ഇഴയടുപ്പവും ആഴവും മാത്രമാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. അതിനു സമാന്തരമായി ഉടലെടുത്ത ഡീലുകളുടെ കഥ പിറകെ പറയാം. അവയിലേറെയും പറയാന്‍ പറ്റുന്നവയൊക്കെത്തന്നെ ഞാന്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവയാണ്. ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് ശിവശങ്കര്‍ എനിക്കാരായിരുന്നു, എന്തായിരുന്നു എന്നതൊക്കെയാണ്. അതോടൊപ്പം ശിവശങ്കറിനു ഞാനാരായിരുന്നു എന്നതും. ബന്ധങ്ങള്‍ പിറവിയെടുക്കുന്നതും അവ വളര്‍ന്നു വിടര്‍ന്നുകൊഴിയുന്നതുമൊക്കെ എത്ര വേഗത്തിലാണ്‍
ശിവശങ്കര്‍ സാറിനെ ഞാന്‍ പരിചയപ്പെടുന്നത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016ലാണ്. അതാകട്ടെ തികച്ചും ഒഫീഷ്യലായ ആവശ്യം മുന്‍നിര്‍ത്തിയുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് ട്രിപ്പിന്റെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ ആവശ്യ ങ്ങളും ഒക്കെ അറിയാനുള്ള കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ സാറിനെ ഞാന്‍ വിളിച്ചത്. വൃത്തികെട്ടവനാണ്, വളരെ റൂഡാണ് എന്നൊക്കെയാണ് ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. അതിന്റേതായ ടെന്‍ഷന്‍ എനിക്ക് സ്വാഭാവികമായും ഉണ്ടായിരുന്നു. എന്നാല്‍ ശിവശങ്കര്‍ സര്‍ വളരെ സ്വാഭാവികമായി അന്വേഷിച്ച് വിളിച്ചുപറയാം എന്ന മറുപടിയാണ് തന്നത്. ഉച്ചകഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് വിശദാംശങ്ങള്‍ തന്നു. സി. എം. ന് അവിടെ സെക്യൂരിറ്റി വേണം, ഫിസ്‌കിങ് ഫ്രീ ആവണം എന്നു പറഞ്ഞു. അക്കാര്യങ്ങള്‍ അവിടെ വിളിച്ച് ഓക്കെ ആക്കിയിട്ട് എല്ലാം 'ഓക്കെ' യാണെന്നു ഞാന്‍ അറിയിച്ചു. പിറ്റേന്നു വീണ്ടും ശിവശങ്കര്‍ സാര്‍ എന്നെ വിളിച്ചു. സി.എംനു ചില സാധനങ്ങള്‍ കൊണ്ടുപോകാനുണ്ട്. അവ സുരക്ഷിതമായി കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ ശരിയാക്കണമെന്നു പറഞ്ഞു. സി.എം.ന്റെ ബാഗേജുകള്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നു ഞാനും മറുപടി കൊടുത്തു. അതോടെ ശിവശങ്കര്‍ സാര്‍ ഹാപ്പിയായി. ഡാന്‍സിങ് ഗേള്‍ സ്‌മൈലിയൊക്കെ അയച്ചു. സി.എം. പുറപ്പെട്ടുകഴിഞ്ഞ് പെട്ടെന്ന് വളരെ അര്‍ജന്റായി ശിവശങ്കര്‍ സാര്‍ എന്നെ വിളിച്ചു. സി.എം. പോയപ്പോള്‍ ഒരു ബാഗ് എടുക്കാന്‍ മറന്നു. അത് അടിയന്തിരമായി അദ്ദേഹത്തിന് അവിടെ എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കണമെന്നു പറഞ്ഞു. അത് ശരിയാക്കാമെന്ന് ഞാനും സമ്മതിച്ചു. ഏതായാലും ബാഗേജ് കോണ്‍സുലേറ്റില്‍ എത്തിച്ചു. അത് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ കറന്‍സി ആണെന്നു ബോധ്യമായി. ഇത്തരം സ്‌കാനിങ് അവിടത്തെ നോര്‍മ്മല്‍ പ്രൊസീജിയര്‍ ആണ്. കോണ്‍സുലേറ്റിലെ ഒരു സ്റ്റാഫിനെ പ്രത്യേക ദൂതനായി പ്രസ്തുത ബാഗ് കൊടുത്തയയ്ക്കുകയാണു ചെയ്തത്. ഏതായാലും ആ ടാസ്‌ക് വിജയകരമായി പൂര്‍ത്തിയായതോടെ ശിവശങ്കര്‍ അതീവ ഹാപ്പിയായി. എനിക്ക് അപ്പോള്‍ തന്നെ ഉമ്മ സ്‌മെലിയും ഡാന്‍സിങ് ഗേള്‍ മെലിയും ഒക്കെയിട്ട് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അത്തരമൊരു ടാസ്‌ക് നടന്നുകിട്ടിയതിന്റെ സ്വാഭാവിക പ്രതികരണമായേ എനിക്കതു തോന്നിയുള്ളു. അദ്ദേഹത്തിന്റെ എക്‌സൈറ്റ്‌മെന്റ്. ഞാനതിനെ ഇഗ്‌നോര്‍ ചെയ്തു. പക്ഷേ എനിക്ക് സ്റ്റാഫ് ഉണ്ട് എന്ന് ശിവശങ്കര്‍ റീഡ് ചെയ്തു. സി.എം.ന്റെ മറവി സ്വാഭാവികമായാണു അന്നു കരുതിയിരുന്നത്. അതു മനഃപൂര്‍വ്വമുള്ള മറവിയായിരുന്നോ എന്ന് ഇന്നെനിക്ക് സംശയമുണ്ട്. ഒരുപക്ഷേ റിസ്‌ക് എടുക്കാതെ നമ്മള്‍ കൈമലര്‍ത്തിയാല്‍ നമ്മളെ അതോടെ കട്ട് ചെയ്യാം. അതല്ല, നമ്മള്‍ കൊടുത്തയച്ചാല്‍ സി.എം.നു അതീവ സുരക്ഷിതമായി സാധനം എത്തിക്കാം. അദ്ദേഹം അതുമായി ചെന്നിറങ്ങിയാലുണ്ടാവാനിടയുള്ള റിസ്‌ക് സാധ്യത അത് എത്ര ചെറുതായാലും ഒഴിവാക്കാനുമാകും. ഇങ്ങനെ പല കാര്യങ്ങള്‍ ഉണ്ടല്ലോ. ഏതായാലും അന്നതേക്കുറിച്ച് അങ്ങനെയൊന്നും തോന്നിയില്ല. സി.എം. നു വേണ്ടി ചെയ്യുന്ന ഫേവറായേ അതിനെ കണ്ടുള്ളു. ഹിറ്റ്‌ലര്‍ എന്നു പറഞ്ഞു കേട്ട ഒരു സീനിയര്‍ ഐ എ എസ് ഓഫീസര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അമിതാഹ്ലാദം എന്നെ അത്ഭുതപ്പെടുത്തി. പിറ്റേന്നു മുതല്‍ അദ്ദേഹം എന്നെ ഇങ്ങോട്ടുവിളിക്കാന്‍ തുടങ്ങി. എനിക്ക് ചെറിയ അസുഖങ്ങള്‍ എന്നു കേട്ടാല്‍ പോലും വിളിച്ച് തിരക്കിക്കൊണ്ടിരിക്കും. അങ്ങനെ ഒരു ദിവസം എന്നോടു പറഞ്ഞു: എനിക്ക് ഒന്നു നേരിട്ടു കാണണം. ഒരു ഡിസ്‌കഷനാണ്. ഞാന്‍ എന്റെ കോണ്‍സല്‍ ജനറലിനോട് അനുമതി വാങ്ങി അദ്ദേഹത്തെ കാണാമെന്നു സമ്മതിച്ചു. കാരണം ഞാന്‍ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായാണു സംസാരിക്കുന്നത്. എനിക്ക് അനുമതിയില്ലാതെ സംസാരിക്കാനാവില്ല. അങ്ങനെ വീട്ടിലേയ്ക്ക് വന്നാല്‍ കാണാമെന്നു ഞാന്‍ പറഞ്ഞു. അദ്ദേഹമന്നു താജ് വിവാന്തയിലാണുള്ളത്. വൈകുന്നേരം അങ്ങോട്ടുവരാമോ എന്ന് എന്നോടു ചോദിച്ചു. അതിന്‍പ്രകാരം വൈകുന്നേരം ഞാന്‍ താജ് വിവാന്തയിലെത്തി. എന്നെ സംബന്ധിച്ച് താജ് സെക്കന്റ് ഹോം പോലെയാണ്. എന്റെ കോണ്‍സല്‍ ജനറലും ഞാനും സ്റ്റാഫുമൊക്കെ സ്ഥിരമായി ചെല്ലുന്നയിടം. മീറ്റിംഗുകളും പാര്‍ട്ടികളും നടക്കുന്നയിടം.
ഞാന്‍ ഹോട്ടലിലെത്തി വണ്ടിയിലിരുന്നുകൊണ്ട് ശിവശങ്കര്‍ സാറിനെ വിളിച്ചു. ഉടനെ അദ്ദേഹം ഫോണ്‍ എടുത്ത് മുറിയുടെ നമ്പര്‍ തന്ന് എന്നെ അങ്ങോട്ടു വിളിച്ചു. എനിക്കിത് തീരെ ഇഷ്ടപ്പെട്ടില്ല. ഞാനെന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ചൂടായി സംസാരിച്ചു. ''താങ്കള്‍ എന്തു വിചാരിച്ചാണ് എന്നെ റൂമിലേയ്ക്ക് ക്ഷണിച്ചത്? ഞാനത്തരക്കാരിയല്ല. ഞാനിവിടെ വന്നത് എന്റെ എന്തേലും കാര്യം സാധിക്കാനുമല്ല. നിങ്ങള്‍ക്കാണ് എന്നെക്കൊണ്ട് ആവശ്യം'' പെട്ടെന്നദ്ദേഹം സോറി പറഞ്ഞു. സ്വകാര്യതയ്ക്കു വേണ്ടി പറഞ്ഞതാണ്. ഓണ്‍ലി ഫോര്‍ പ്രൈവസി മാറ്റേഴ്‌സ്... എന്നിട്ട് താണുവീണ് കാലുപിടിക്കും വിധം ക്ഷമ പറഞ്ഞു. ഞാന്‍ പറഞ്ഞു. സാരമില്ല അതുപോട്ടെ. നമുക്ക് താഴെ പാര്‍ലറിലോ റസ്റ്ററന്റിലോ ഇരുന്നു സംസാരിക്കാം. അങ്ങനെ ഞങ്ങള്‍ പാര്‍ലറില്‍ വെച്ച് മീറ്റ് ചെയ്തു. അദ്ദേഹം കടന്നുവന്നത് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു. വീണ്ടും സോറി പറഞ്ഞു. ഞാന്‍ പറഞ്ഞു. അതു കഴിഞ്ഞല്ലോ.. ഇനി അതു വിടാം. പക്ഷേ അദ്ദേഹം വിശദീകരണങ്ങള്‍ തന്നുകൊണ്ടേയിരുന്നു. ''ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്റെ പദവിയും പ്രായവും വിദ്യാഭ്യാസവുമൊക്കെ വച്ച് ഏതൊരു സ്ത്രീ ആയാലും എന്റെ മുറിയിലേക്ക് വന്നേനെ.'' ഞാന്‍ എന്റെ ഭാഗം പറഞ്ഞു. ''നിങ്ങളെ പൊതുജനങ്ങള്‍ പത്തുപേര്‍ പെട്ടെന്ന് അറിഞ്ഞേക്കും. ഈ ഹോട്ടലില്‍ എല്ലാവരും എന്നെ അറിയും. ഞാനെന്തോ കാര്യസാധ്യത്തിനു താങ്കളുടെ റൂമില്‍ വന്നു എന്നവര്‍ കരുതാനിടയായാല്‍ അവരുടെ മുന്നില്‍ ഞാനൊരു പ്രോസ്റ്റിറ്റിയൂട്ടിന്റെ നിലവാരത്തിലേയ്ക്ക് താഴും. എനിക്കതിന്റെ കാര്യമില്ലല്ലോ.'' റസ്റ്റോറന്റില്‍ വച്ച് ഞാനൊരു സ്ത്രീയുമായി സംസാരിക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടാല്‍ പൊതുസമൂഹം പ്രത്യേകിച്ച് എന്നെ അറിയുന്നവര്‍ അത് ഉള്‍ക്കൊള്ളില്ലെന്ന അദ്ദേഹത്തിന്റെ വാദത്തെയും ഞാന്‍ നിരാകരിച്ചു. ''ഞാന്‍ നിങ്ങളുടെ മടിയിലല്ല ഇരിക്കുന്നത്. പബ്ലിക്കിനെ ഭയപ്പെടുന്ന തരം ബന്ധങ്ങളോടും സൗഹൃദങ്ങളോടും എനിക്കു താല്പര്യമില്ല.''എന്നു തുറന്നുപറഞ്ഞു.
അങ്ങനെ സൗഹൃദത്തെ സംബന്ധിക്കുന്ന ഒരു ധാരണയും ഞങ്ങള്‍ക്കിടയിലുണ്ടായി. ഇന്നു ഞാനറിയുന്നു എന്തു വിലകൊടുത്തും എത്ര താണു വണങ്ങിയും ഞാനുമായി സൗഹൃദം ഉണ്ടാക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അതിലുപരി അതൊരു ദൗത്യമായിരുന്നു എന്ന്. സി.എം.നും കുടുംബത്തിനും മന്ത്രിസഭയിലെ പലര്‍ക്കും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതിയുമാണ് ഉള്ളത്. അവയൊക്കെ സ്മൂത്തായി എങ്ങനെ ഫലത്തിലെത്തിക്കാമെന്നതിന്റെ സൂത്രധാരനായിരുന്നു ശിവശങ്കര്‍. അക്കാര്യത്തില്‍ അദ്ദേഹത്തിനു കിട്ടിയ മികച്ച ഇടനിലക്കാരിയായിരുന്നു ഞാന്‍. ഞങ്ങള്‍ പാര്‍ലറില്‍ ഇരുന്നു സംസാരിച്ചു. ഒരുമിച്ച് ഡ്രിങ്‌സ് കഴിച്ചു. അന്നും സംസാരിക്കാനുണ്ടായിരുന്നത് ഒഫീഷ്യലായ ആവശ്യം തന്നെയായിരുന്നു. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഒരു സംഗതി ശരിയാക്കാനാണ് അദ്ദേഹം എന്നെ കാണുന്നത്. ഇതിലൊക്കെയുള്ള റിസ്‌ക് എലമെന്റ് എനിക്ക് പിടികിട്ടുന്നുണ്ട്. ഞാനദ്ദേഹത്തോട് ചോദിച്ചു. ''നിങ്ങള്‍ ഇങ്ങനെ ഓരോ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. ഞാനെന്റെ കോണ്‍സല്‍ ജനറല്‍ വഴി ഇതൊക്കെ സാധിച്ചു തരുന്നു. ശരിക്കും ഇപ്പോള്‍ കോണ്‍സല്‍ ജനറലിനും സി.എം.നുമിടയിലുള്ള കമ്മ്യൂണിക്കേഷനാണു ഞാന്‍. നാളെകളില്‍ നിങ്ങളാവശ്യപ്പെടുന്ന ഇത്തരം ഏതെങ്കിലുമൊരു കാര്യം എനിക്കുസാധിച്ചു തരാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഈ സ്‌നേഹം ഉണ്ടാവുമോ? ഈ സൗഹൃദം ഉണ്ടാവുമോ? അത് തീര്‍ച്ചയായും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്കി. നിങ്ങള്‍ വായനക്കാര്‍ക്ക് മനസ്സിലാക്കാനാവുമെന്നു ഞാന്‍ കരുതുന്നു. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ സീനിയര്‍ ഐ.എ.എസ് ഓഫീസര്‍, ഉയര്‍ന്ന ഒഫീഷ്യലാണ് ഒരു വശത്ത്. നയതന്ത്ര പ്രതിനിധിയുടെ സെക്രട്ടറിയാണ് മറുവശത്ത്. കോണ്‍സല്‍ ജനറലും സംസ്ഥാന മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്ന പലതരം ഡീലുകളുടെ ഏകോപനവും നിര്‍വ്വഹണവുമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന്റെ സ്വഭാവത്തേക്കാളുപരി അവയുടെ വിജയം ഉറപ്പാക്കുക എന്റെ ജോലിയുടെ ഭാഗമായി മാറി. അതവിടെ നില്‍ക്കട്ടെ. ഞങ്ങളുടെ സൗഹൃദത്തിലേയ്ക്ക് മടങ്ങി വരാം. ഞങ്ങളുടെ സൗഹൃദം തുടരാമെന്നു ധാരണയായി ഒരുമിച്ചിരുന്നു ഡ്രിങ്‌സ് കഴിച്ചു രണ്ടെണ്ണം കഴിഞ്ഞു മൂന്നാമത്തേതായപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാനൊരു മദ്യപാനി അല്ല. ഇപ്പോള്‍ നിങ്ങളോടൊപ്പം കഴിക്കുന്നു എന്നേയുള്ളൂ. ധാരാളം പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് ഞാന്‍. എനിക്കീ ജോലി വളരെ വലുതാണ്. ഭര്‍ത്താവുള്‍പ്പെടെ മൂന്നു മക്കളെ പോറ്റണം അങ്ങനെ എന്റെ ഒരു ചെറിയ ഫാമിലി ഹിസ്റ്ററി ഞാന്‍ സൂചിപ്പിച്ചു.
അതുകൊണ്ട് എന്നെ ചൂഷണം ചെയ്യരുത്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. എന്റെ ജോലിയാണ് എന്റെ നിലനില്പ്. അതിനു ഭീഷണിയാകുന്ന തരത്തിലുള്ള റിസ്‌കിയായ അസൈന്മെന്റുകള്‍ ചെയ്യാനെനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന്. അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പും അദ്ദേഹം തന്നു. അന്നു പറഞ്ഞ സ്മാര്‍ട്ട് സിറ്റി വിഷയം പിറ്റേന്നുതന്നെ ഞാന്‍ കോണ്‍സല്‍ ജനറലിനെ ധരിപ്പിച്ചു. കാര്യങ്ങളെല്ലാം ഓക്കെ ആക്കി. പരസ്പരമുള്ള ഡീല്‍ പറഞ്ഞ് ഉറപ്പിച്ച് സി. എം. മ്മുമായി മീറ്റിങ് അറേഞ്ച് ചെയ്തു. ഇതിലെല്ലാം ആത്യന്തികമായ വിഷയം കോടികളുടെ കമ്മീഷനാണ്. അതില്‍ ഓരോരുത്തരുടെയും പങ്ക് പറഞ്ഞ് തീരുമാനമാകുന്നു. പുറമെ പറയുമ്പോള്‍ എല്ലാം വിദേശ നിക്ഷേപം വരുന്ന വന്‍കിട പദ്ധതികളാണ്. വികസനത്തിന്റെ തേരോട്ടമാണ്. ഇതൊക്കെ എന്തെന്ന് തിരിച്ചറിയേണ്ടത് ജനങ്ങളാണ്. അതോടെ ശിവശങ്കര്‍ സാര്‍ അങ്ങേയറ്റം ഹാപ്പിയായി. സ്ഥിരം വിളിക്കും. സ്ഥിരം സംസാരിക്കും. ഞങ്ങളുടെ സൗഹൃദം കനംവെച്ചു തുടങ്ങി. എന്റെ ഭാഗത്തു നിന്നുമുള്ള സ്വാര്‍ത്ഥ താല്പര്യം എന്തെന്നാല്‍ കോണ്‍സല്‍ ജനറലിന്റെ ഏത് ആവശ്യവും നിമിഷങ്ങള്‍ക്കകം സാധിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഉന്നത ബന്ധമായിരുന്നു എനിക്ക് ശിവശങ്കര്‍ സാര്‍. നേരെ തിരിച്ച് ശിവശങ്കര്‍ സാറിനാകട്ടെ കോണ്‍സുലേറ്റിന്റെ സഹായത്തോടെ അല്ലെങ്കില്‍ കോണ്‍സുലേറ്റിനെ ഉപയോഗിച്ച് സി.എം.ഉം കൂട്ടരും നടത്തുന്ന എല്ലാ ഇന്റര്‍നാഷണല്‍ ഡീലുകളിലെയും വേ ഓഫ് കമ്മ്യൂണിക്കേഷനായിരുന്നു ഞാന്‍. സ്വാഭാവികമായും ഇതിന്റെ ബനഫിഷറികളിലൊരാളായി ഞാനും മാറുമല്ലോ. എന്നെ സംബന്ധിച്ച് എന്റെ ജോലി നിലനിര്‍ത്തലായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ഈ ഉന്നത ബന്ധങ്ങളും ഇത്തരം ഡീലുകളും എന്റെ ജോലിയെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നു ഞാന്‍ കരുതി. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സി.എം. ഓഫീസില്‍ നിന്നും കുറെ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. ഞാനതൊക്കെ കോണ്‍സല്‍ ജനറല്‍ വഴി സാധിച്ചുകൊടുക്കുന്നു. തിരിച്ച് കോണ്‍സുലേറ്റ് ചില ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. ഞാനതൊക്കെ ശിവശങ്കര്‍ സാര്‍ വഴി സാധിച്ചുകൊടുക്കുന്നു. ഈ അവിശുദ്ധ ബന്ധത്തിലെ കണ്ണികള്‍ എന്നതിനപ്പുറം എനിക്കെന്തു പ്രാധാന്യമാണുള്ളത്?
എന്റെ വീട്ടിലെ അവസ്ഥയാണെങ്കില്‍ ശമ്പളത്തിന്റെ അവകാശിയായ ജയശങ്കര്‍ വശമാണ് ശമ്പള അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് പോലും. അതുകൊണ്ട് താനാഗ്രഹിച്ച ലക്ഷ്വറി ലൈഫ് ആസ്വദിക്കയാണയാള്‍. അയാളുടെ അനുജനും അന്നു ഞങ്ങള്‍ക്കൊപ്പമുണ്ട്. പിന്നെ മക്കള്‍. ഓവര്‍ടൈം ജോലിചെയ്തതും ചികിത്സയ്ക്കും മറ്റുമായി വരുന്ന അറബികള്‍ക്ക് പലവിധ സഹായങ്ങള്‍ ചെയ്തുകൊടുത്തുമൊക്കെ കിട്ടുന്ന പണം കൊണ്ടാണ് ഞാന്‍ ജോലിക്കാരിക്ക് ശമ്പളം കൊടുക്കുന്നതും വീട്ടുചെലവ് നടത്തുന്നതുമൊക്കെ. ജയശങ്കര്‍ തന്റെ തനതു സ്വഭാവം അന്നും കാട്ടുന്നുണ്ട്. എല്ലാറ്റിനും കണക്കുണ്ട്. പിള്ളേര്‍ കഴിക്കുന്ന ഭക്ഷണത്തിനു വരെ. 30 രൂപയുടെ ജ്യൂസിന്റെ വരെ കണക്കെഴുതി വെക്കും. എന്റെ ശമ്പളം ജയശങ്കറിന്റെ വരുമാനമായാണു കണക്കാക്കുന്നത്. അതോടൊപ്പം കഠിനമായ ഒറ്റപ്പെടലും ഞാനന്ന് അറിയുന്നുണ്ട്. വീട്ടില്‍ കുട്ടികള്‍ അവരുടെ ലോകത്താണ്. ജയശങ്കര്‍ അയാളുടെ ലോകത്ത്. അവിടെ ഞാന്‍ തനിച്ചാണ്. പലപ്പോഴും കോണ്‍സുലേറ്റില്‍ നിന്ന് ഞാനെത്തുമ്പോള്‍ എനിക്ക് ആഹാരം പോലുമുണ്ടാവില്ല. എന്നോടു മിണ്ടാനാരുമില്ല. രാത്രി പോലും കോണ്‍സുലേറ്റില്‍ വന്ന് എന്റെ ക്യാബിനില്‍ തനിച്ചിരിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു കംപാനിയന്‍ഷിപ്പ് ഞാന്‍ കൊതിച്ചിരുന്നു. ഇതിനിടയിലേയ്ക്കാണ് ഏറെ കെയറിംഗായ സിന്‍സിയറായ ഒരു സുഹൃത്തിന്റെ പരിവേഷത്തില്‍ ശിവശങ്കര്‍സാര്‍ കടന്നു വരു ന്നത്. കോണ്‍സുലേറ്റ് തുറന്നു മാസങ്ങള്‍ക്കകം തന്നെ ക്രമവിരുദ്ധമായ ഡീലുകള്‍ അരങ്ങേറിയിരുന്നു. ഒരാള്‍ തനിച്ചുനിന്നു ചെറുത്താലൊന്നും അവയെ ഇല്ലാതാക്കാനാവുമായിരുന്നില്ല. ശിവശങ്കര്‍സാറുമായുള്ള സൗഹൃദം മുന്‍പു പറഞ്ഞതുപോലെ ഒരു സുരക്ഷാകവചമായാണു ഞാന്‍ കരുതിയത്. അങ്ങനെയിരിക്കെയാണ് ശിവശങ്കര്‍ തന്റെ ദുബൈ യാത്ര പ്ലാന്‍ ചെയ്യുന്നത്. ഇതെല്ലാം കമ്മീഷന്‍ വരുന്ന വിവിധ ഡീലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സഞ്ചാരങ്ങളാണ്. അദ്ദേഹത്തിനും വേണ്ടത് എക്‌സ് കാറ്റഗറി സുരക്ഷ മുതല്‍ ഫിസ്‌കിങ് ഫ്രീ വരെയുള്ള സൗകര്യങ്ങളാണ്. അതില്‍ പലതും കൊടുക്കാന്‍ പാടില്ലാത്തവയാണെങ്കിലും അതൊക്കെ അദ്ദേഹത്തിനു ചെയ്തുകൊടുത്തു. അപ്പോള്‍ വീട്ടുകാര്യങ്ങള്‍ വരെ ശിവശങ്കറുമായി സംസാരിക്കുന്ന അവസ്ഥയിലേയ്ക്ക് ഞാന്‍ മാറി. എന്റെ മനസ്സിനെ മാത്രമല്ല ബുദ്ധിയെയും ശിവശങ്കര്‍ നിയന്ത്രിച്ചു തുടങ്ങി. നിങ്ങള്‍ മനസ്സിലാക്കണം ഒരാളുടെ ബുദ്ധിയെ മറ്റൊരാള്‍ നിയന്ത്രിക്കുകയാണ് ഏറ്റവും ഭീകരമായ അവസ്ഥ. അതൊരു തരം അടിമത്തമാണ്. അതായത് പ്രൊഫഷണലി ആന്‍ഡ് പേഴ്‌സണലി എന്റെ പെയിനിന്റെ കണ്‍ട്രോള്‍ അദ്ദേഹത്തിന്റെ കൈയിലായി. അപ്പോഴാണ് ദുബായി യാത്രയിലേയ്ക്ക് എന്നെക്കൂടി വിളിക്കുന്നത്. ഞാന്‍ കൂടെ ചെല്ലണം. ടിക്കറ്റൊക്കെ അദ്ദേഹത്തിന്റേത് അദ്ദേഹം തന്നെ എടുക്കും. ഞാന്‍ സമ്മതിച്ചു. എന്റെ ഡാഡി അന്നു ദുബായിലാണ്. അദ്ദേഹം ക്യാന്‍സര്‍ പേഷ്യന്റാണ്. ചികിത്സ നടക്കുന്നു. ഡാഡിയെക്കാണാനായി എനിക്കും പോകാം. ഒരു പ്രശ്‌നവുമില്ല. അങ്ങനെ യാത്ര ഫിക്‌സ് ചെയ്തു. എനിക്കും ഒഫീഷ്യലായ കാര്യങ്ങള്‍ ഉണ്ട്. കോണ്‍സല്‍ ജനറലുമായി ശിവശങ്കറിനു അവിടെ ബിസിനസ് മീറ്റുണ്ട്. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തു. ദുബൈയിലെത്തി റൂമെടുത്തപ്പോള്‍ ശിവശങ്കര്‍ നമുക്ക് റൂം ഷെയര്‍ ചെയ്യാമെന്നു പറഞ്ഞു. ഡബിള്‍ ബെഡ് ഉണ്ട്. അകറ്റിയിട്ടു കിടക്കാം. ഞാന്‍ മോശമായി പെരുമാറില്ല. ഞാനതു സമ്മതിച്ചു. അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. രാവിലെ ഞാന്‍ അച്ഛനെ കാണാന്‍ പോയി. ശിവശങ്കര്‍ സാര്‍ ഒഫീഷ്യല്‍ മീറ്റിംഗിലേയ്ക്കും. ഞാന്‍ കൂടി അറ്റന്‍ഡു ചെയ്യേണ്ട മീറ്റിംഗിനു ശേഷം ഞങ്ങള്‍ അബുദാബിയില്‍ കറങ്ങി നടന്നു. പ്രവാസികള്‍ക്ക് ഒക്കെ മുഖ്യന്റെ സെക്രട്ടറിയെ വലിയ കാര്യം. ഞങ്ങള്‍ക്ക് തിരിച്ച് റൂമിലെത്തണം.
അബുദാബിയില്‍ നിന്നും ദുബൈയിലേയ്ക്ക് രണ്ടു മണിക്കുര്‍ കാര്‍യാത്ര ഉണ്ട്. പക്ഷെ പല പ്രവാസി സംഘടനകളുടെയും ഗെറ്റ്ടുഗദറില്‍ പങ്കെടുത്ത് പലതരം മദ്യം ഉപയോഗിച്ച് സാര്‍ ആകെ ഓഫായിപ്പോയി. ഛര്‍ദ്ദിച്ച് ഒരു വഴിയായി. ഈയവസ്ഥയില്‍ അവിടെ നേരാം വണ്ണം ഒരു ടാക്‌സിയില്‍ നമുക്ക് സഞ്ചരിക്കാനാവില്ല. അവിടത്തെ രീതികളൊക്കെ എനിക്ക് പരിചിതമാണ്. അതുകൊണ്ട് കള്ള ടാക്‌സി വിളിച്ചുപോരാന്‍ ഞാന്‍ തീരുമാനിച്ചു. വഴിയില്‍ പൊലീസ് പിടിക്കും. നമ്മള്‍ പിഴയടയ്ക്കണം. ഇതൊക്കെ അവിടെ നോര്‍മ്മല്‍ പ്രൊസീജിയര്‍ ആണ്. അങ്ങനെ ഞങ്ങള്‍ സഞ്ചരിക്കയാണ്. ശിവശങ്കര്‍ സാര്‍ കാറില്‍ ചാഞ്ഞുകിടപ്പാണ്. വഴിയില്‍ പൊലീസ് വണ്ടി തടഞ്ഞു. സഞ്ചരിക്കുന്നത് ആരൊക്കെയെന്നു നോക്കി. ആകെ നരച്ച ഒരു മനുഷ്യനും ഒരു യങ്വുമണും. അവര്‍ ചോദിച്ചു അച്ഛനാണോ എന്ന്. ഞാന്‍ പറഞ്ഞു. അതേ. അദ്ദേഹം ആകെ കുടിച്ച് ഛര്‍ദ്ദിച്ച് ഓഫായി കിടക്കുകയാണ്. ഞാന്‍ താങ്ങിപ്പിടിച്ചാണ് ഒരു വിധത്തില്‍ റൂമിലെത്തിച്ചത്. ഷൂസും സോക്‌സസുമൊക്കെ ഞാന്‍ തന്നെ അഴിച്ചു മാറ്റി. സ്‌കിന്‍ ഡിസീസ്, സോറിയാസിസിന്റെ തടിപ്പുകളാണു ശരീരമാകെ. ഒരു വിധം ക്ലീന്‍ ചെയ്ത് അദ്ദേഹത്തെ കട്ടിലില്‍ കിടത്തി ഞാനും കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ തലവേദനയും മദ്യത്തിന്റെ കിക്കും കാരണം അദ്ദേഹം മുറിയില്‍ തന്നെ കൂടി. അന്നു രാത്രിയാണ് അദ്ദേഹത്തിന് നാട്ടിലേക്കുള്ള ഫ്‌ളെറ്റ്.
ഉച്ചവരെ ഞാനും സാറിനൊപ്പം അവിടെ തങ്ങാമെന്നു കരുതി. ഉച്ചയോടെ എനിക്ക് ഡാഡിയുടെ അടുത്തേയ്ക്ക് പോകണം. ഞങ്ങള്‍ മുറിയില്‍ സംസാരിച്ചിരിക്കാന്‍ തീരുമാനിച്ചു. ശിവശങ്കര്‍ സാര്‍ തന്റെ കുടുംബജീവിതത്തിന്റെ കഠിനതകള്‍ പറഞ്ഞുതുടങ്ങി. സാറിന്റെ ഭാര്യ അറിയപ്പെടുന്ന ഡോക്ടറാണ്. പക്ഷേ അവര്‍ ഒന്നുമില്ലാത്ത വീട്ടിലെ കുട്ടിയായിരുന്നു. സാര്‍ അവരെ വിവാഹം ചെയ്തിട്ട് കാശുമുടക്കി പഠിക്കാന്‍ വിട്ടതാണ്. അങ്ങനെ പഠിച്ച് ഡോക്ടറായി പേരെടുത്തതോടെ അവര്‍ക്ക് ഇയാളെ കണ്ടുകൂടാതായി. ഭാര്യ വീട്ടിലാണു താമസമെങ്കിലും ആ വീട് പണികഴിപ്പിച്ചതും ശിവശങ്കറാണ്. സോറിയാസിസ് വന്നതോടുകൂടി ശാരീരികബന്ധവും പൂര്‍ണ്ണമായും വെടിഞ്ഞു. ഒരു മകനുണ്ട്. അവനു തന്റെ വീര്‍പ്പുമുട്ടലുകള്‍ പ്രയാസങ്ങള്‍ ഒക്കെ അറിയാം. ഭാര്യ എല്ലാ മാസവും നാലുദിവസം സ്പിരിച്വല്‍ നീഡ് എന്ന നിലയില്‍ എവിടെയോ പോകും. എവിടേക്കെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഈ കഥകളൊക്കെ പറഞ്ഞ് അദ്ദേഹം കരയുകയാണ്. ഞാനും എന്റെ ജീവിതത്തിലെ കെടുതികള്‍ പറഞ്ഞു. കുടുംബജീവിതത്തിന്റെ കഠിനതകള്‍ പറഞ്ഞ് ഇരുവരും കരയുകയാണ്. ഉച്ചയോടെ എന്റെ ഡാഡിയുടെ ഡ്രൈവര്‍ എന്നെ പിക് ചെയ്യാന്‍ വന്നു. ഞാനക്കൂട്ടത്തില്‍ പോയി. ശിവശങ്കര്‍ സാര്‍ രാത്രിയോടെ എയര്‍പോര്‍ട്ടിലേക്കു പോയി. 2017 ലെ വിഷുക്കാലമാണ്. എയര്‍പോര്‍ട്ടിലെത്തിയ സാര്‍ അവിടെയിരുന്ന് എന്നെ തുടരെ വിളിക്കയാണ്. പാരവശ്യത്തോടെ എന്തൊക്കെയോ സംസാരിക്കയാണ്. ഞാന്‍ എന്റെ ഡാഡിയുടെ ഒപ്പമാണെന്നതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. പിന്നെ അടുത്തതായി മെസേജാണ് 'ക രമിിീ േഹശ്ശിഴ ംശവേീൗ ്യേീൗ രാത്രി അദ്ദേഹം കൊച്ചിയിലെത്തി. പിറ്റേന്നു കൊച്ചിയിലെ ഫ്രണ്ട്‌സുമായി വിഷുവിന്റെ ഗെറ്റ്ടുഗദര്‍ ആണ്. അവിടെ നിന്നും തുടരെ വിളിയാണ്. ''എനിക്ക് കാണണം... രാത്രി തന്നെ മടങ്ങി വരൂ. അച്ഛന്റെ കൂടെ നില്‍ക്കണ്ട. നാളെ കാണണേ.''
ഇത്രയും വലിയ പദവിയിലിരിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെ ഒരു ടീനേജ് ലവറെപ്പോലെ പ്രണയാതുരനാവുന്നതും കരയുന്നതും വാശിപിടിക്കുന്നതുമൊക്കെ എനിക്ക് അത്ഭുതവും ആഹ്‌ളാദവുമായിരുന്നു. നാലാം ദിവസം മടങ്ങിയെത്തിയ ഞാന്‍ പൂര്‍ണ്ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായി. എന്റെ മനസ്സ്, ശരീരം, ബുദ്ധി, വികാരം ഒക്കെ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ കണ്‍ട്രോളിലായി. ഊട്ടിയിലെ കുതിരയെപ്പോലെ അദ്ദേഹം നിശ്ചയിക്കുന്ന ഡയറക്ഷനിലേക്ക് മാത്രം ചലിക്കുന്ന ഒരാളായി ഞാന്‍ മാറി.
നാട്ടിലെത്തി കഴിഞ്ഞ് കണ്ടപ്പോള്‍ അത്യാഹ്ലാദത്തോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. അതോടൊപ്പം മറ്റൊരു ആവശ്യവും മുന്നോട്ടുവച്ചു. മാസത്തില്‍ രണ്ടു ദിവസം നമ്മള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഒരുമിച്ചു കഴിയണം. അതില്‍ സെക്‌സില്ല. ദുബൈയിലെ ഹോട്ടല്‍ മുറിയിലേതുപോലെ. എനിക്ക് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. സഞ്ചരിക്കാം. ഞാന്‍ സമ്മതിച്ചു. ഈ യാത്രയിലെല്ലാം ശിവശങ്കര്‍ സാറിന് ഒഫീഷ്യലായ മീറ്റിംഗുകള്‍ ഉണ്ട്. അതിലൊക്കെ എന്നെ കോണ്‍സുലേറ്റിലെ ആളെന്ന നിലയില്‍ പരിചയപ്പെടുത്താനും മറന്നിരുന്നില്ല. അദ്ദേഹത്തിനു ലാഭം കൊയ്യുന്ന നിരവധി പദ്ധതികള്‍ ഉണ്ട് നടപ്പാക്കാന്‍. എനിക്കാണെങ്കില്‍ ഒരു പ്രശ്‌നവും ഇല്ല. ഞങ്ങള്‍ ഒരേ മുറിയില്‍ ഒരേ ബെഡില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. സ്‌നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും. പിന്നെ കഥ കേള്‍പ്പ്, കള്ളുകുടി, ഇതൊക്കെ മാത്രം. അങ്ങനെ അങ്ങേയറ്റം ആത്മാര്‍ത്ഥമായ തികച്ചും ഇമോക്കുലേറ്റായ ഒരു ബന്ധമായിരുന്നു എനിക്കത്.
അത്തരമൊരു യാത്രയിലാണ് ഒരുദിവസം എന്നോടു കാലുകാട്ടാന്‍ പറഞ്ഞു. കാലുകള്‍ രണ്ടും കൈയിലെടുത്ത് രണ്ടു സ്വര്‍ണ്ണക്കൊലുസുകള്‍ എടുത്ത് എന്റെ കാലിലണിയിച്ചു. എന്നിട്ടു പറഞ്ഞു 'lam chaining you to my life forever, and naming you as Parvathy' വികാരത്തള്ളിച്ചയില്‍ ഞാന്‍ കരഞ്ഞുപോയി. ആ ആഭരണത്തിന്റെ വിലയല്ല അതിന്റെ മൂല്യം. ഞാനതിനെ സ്വീകരിച്ചത് എന്റെ ആത്മാവിലേയ്ക്കാണ്. ആഭരണങ്ങളില്‍ കമ്പമില്ലാത്ത എനിക്ക് അതിന്റെ ഇമോഷണല്‍ വാല്യൂ അളക്കാനാവാത്തതായിരുന്നു. അങ്ങനെ അന്നുമുതല്‍ ഞാന്‍ ശിവശങ്കരന്റെ പാര്‍വ്വതിയായി. എന്‍. ഐ. എ. കസ്റ്റഡിയിലാവുന്നതു വരെ അതായതുകൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് ഉള്ള യാത്രയുടെ സമയം വരെ ഞാന്‍ അദ്ദേഹത്തിന്റെ പാര്‍വ്വതി തന്നെയായിരുന്നു. ബുദ്ധിയും മനസ്സും പൂര്‍ണ്ണമായും ശിവശങ്കരനിലര്‍പ്പിച്ച പാര്‍വ്വതി.
https://www.facebook.com/Malayalivartha


























