Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേതാലയ ഭൂമി... ഇലന്തൂരിലെ വീട്ടുവളപ്പില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് പരിശോധന നടത്താന്‍ തീരുമാനം; പലരേയും കാണാനില്ലെന്ന വ്യാപക പരാതിയും ധാരാളം പേര്‍ ഇവിടെ വന്നുപോയിട്ടുള്ളതും കാരണം പോലീസ് നിര്‍ണായക നീക്കത്തിലേക്ക്

15 OCTOBER 2022 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ഇലന്തൂര്‍ ഭഗവത് സിംഗിന്റെ വീട് നാട്ടുകാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. പലരും ഇലന്തൂരിലെ സംഭവ സ്ഥലം കാണാന്‍ വരുന്നെങ്കിലും ഇപ്പോള്‍ പ്രേതാലയം പോലെയാണ്. എവിടെ ചവിട്ടാനും പേടിയാണ് ഇനിയും കൂടുതല്‍ പേരെ കുഴിച്ചിട്ടോയെന്ന സംശയം ബലപ്പെടുന്നു. വീട്ടിനകത്തു പോലും കുഴിച്ചിട്ടോയെന്ന് സംശയമുണ്ട്.

ഈ സമയത്ത് ഇലന്തൂരില്‍ നിര്‍ണായക നീക്കവുമായി പൊലീസ് എത്തിയിരിക്കുകയാണ് ഇരട്ടബലി നടന്ന വീട്ടില്‍ നാളെ വിശദമായ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്തും.

മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. റ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.

സൗമ്യമായി പെരുമാറിയിരുന്ന ഭഗവല്‍ സിംഗ് രണ്ടുസ്ത്രീകളെ നരബലി കൊടുത്തെന്ന വാര്‍ത്ത ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇലവന്തൂരുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ആരോടും അടുത്ത് ഇടപെഴകാറില്ലെങ്കിലും ആരോടും പരിഭവം വെയ്ക്കാതെ ആളായിരുന്നു ഭഗവല്‍ സിങ്. ഇദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നതായി അറിവില്ലെന്ന് സമീപവാസികള്‍ പറയുന്നു. മിക്കപ്പോഴും ലൈലയും ഭഗവല്‍ സിങ്ങും ഒന്നിച്ചായിരുന്നു യാത്രകള്‍.

ഇരുവരും വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ തിരുമ്മലിനും മറ്റുമായി ആളുകള്‍ വരുമ്പോള്‍ വിവരം പറയാന്‍ അയല്‍ക്കാര്‍ വിളിക്കും. എന്നാല്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലെന്നും എടുത്താല്‍ തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. ഇത് പതിവായപ്പോള്‍ അയല്‍വാസികള്‍ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് പുറത്തുപോകുന്ന സമയങ്ങളില്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ എഴുതിയ ബോര്‍ഡ് ഗേറ്റില്‍ തൂക്കിയിടുമായിരുന്നു.

മുന്‍പ് തിരുമ്മല്‍ കേന്ദ്രത്തോട് ചേര്‍ന്ന കാവില്‍ ദിവസവും മുടങ്ങാതെ വിളക്കുവച്ചിരുന്നെങ്കിലും അടുത്തകാലത്തായി അവിടെ വിളക്ക് വയ്ക്കുന്ന പതിവ് ഇവര്‍ ഉപേക്ഷിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വിളക്കു വയ്ക്കാനായി കാവിലേക്ക് വന്നിരുന്ന സമയത്ത് ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നെന്നും മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടം ലൈലയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളതായും അയല്‍വാസികളായ സ്ത്രീകള്‍ പറയുന്നു.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും നാളെ നടക്കും.

ഷാഫിയുടെ സാന്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങള്‍ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലുളള ഷാഫിയേയും ഭഗവത് സിംഗിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തെളിവ് ശേഖരണം.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് തമിഴ്‌നാട് സ്വദേശിനിയായ പദ്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവന്‍ ആഭരണങ്ങള്‍ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തില്‍ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു. ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങള്‍ പണയപ്പെടുത്തിയത്. ഇതില്‍ നാല്‍പതിനായിരം രൂപ വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്‍പിച്ചു. വാഹന ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (17 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (29 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (39 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (44 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (53 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends