ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു... . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോടായിരുന്നു അന്ത്യം.
പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്നു. 1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനാണ്.
ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി.
ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വില്‍പ്പന. കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു.
ടി.ബി.എസ് ബുക്സ്റ്റാള്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളര്‍ന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, നറുചിരിയോടെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ട വ്യക്തിയായിരുന്നു .
"
https://www.facebook.com/Malayalivartha


























