Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരബലിക്കിരയായ തമിഴ്‌നാട് സ്വദേശി പത്മയുടെ സ്വര്‍ണം മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പണയം വെച്ചതായി കണ്ടെത്തി....കിട്ടിയ തുകയുടെ ഒരു വിഹിതം ഭാര്യക്ക് കൈമാറിയതായി ഷാഫി ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ് , നരബലിക്കു മുമ്പുള്ള മാസങ്ങളില്‍ കേരളമാകെ ഷാഫി സഞ്ചരിച്ചതായി കണ്ടെത്തല്‍

15 OCTOBER 2022 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

നരബലിക്കിരയായ തമിഴ്‌നാട് സ്വദേശി പത്മയുടെ സ്വര്‍ണം മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പണയം വെച്ചതായി കണ്ടെത്തി....കിട്ടിയ തുകയുടെ ഒരു വിഹിതം ഭാര്യക്ക് കൈമാറിയതായി ഷാഫി ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ് , നരബലിക്കു മുമ്പുള്ള മാസങ്ങളില്‍ കേരളമാകെ ഷാഫി സഞ്ചരിച്ചതായി കണ്ടെത്തല്‍.

പോലീസ് ഷാഫിയുടെ ഗാന്ധിനഗറിലെ വാടകവീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പണയം വെച്ചതിന്റെ രസീത് കണ്ടെടുത്തതായാണ് വിവരം. ഭാര്യയുടെയും മക്കളുടെയും മൊഴിയും എടുത്തു.പത്മയുടെ കൈയില്‍ ആറു പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

നാലര പവന്‍ സ്വര്‍ണം ചിറ്റൂര്‍ റോഡിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഷാഫി പണയം വെച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഷാഫി വാങ്ങിയത്. ഇതില്‍ 40,000 രൂപയാണ് ഭാര്യക്കു നല്‍കിയത്. ഷാഫി അടുത്തയിടെ 40,000 രൂപ തന്നെ ഏല്‍പ്പിച്ചിരുന്നതായി ഭാര്യ നഫീസ മൊഴി നല്‍കി.

വണ്ടി വിറ്റു കിട്ടിയ കാശാണ് എന്ന് പറഞ്ഞാണത്രെ നല്‍കിയത്. പത്മയെ നരബലിക്കിരയാക്കിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍നിന്ന് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എറണാകുളം പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യല്‍ വൈകീട്ട് വരെ നീണ്ടു. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കടവന്ത്ര സ്റ്റേഷനിലും ഭഗവല്‍ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലും ലൈലയെ നോര്‍ത്ത് സ്റ്റേഷനിലുമാണ് പാര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന്റെ പുരോഗതി അനുസരിച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

അതേസമയം നരബലിക്കു മുമ്പുള്ള മാസങ്ങളില്‍ കേരളമാകെ ഷാഫി സഞ്ചരിച്ചതായി കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പലരേയും ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. കൊച്ചി നഗരത്തില്‍ തന്നെ ഒട്ടേറെ സ്ത്രീകളെ ഇയാള്‍ പൂജയ്ക്കായി സമീപിച്ചിരുന്നു. ലോട്ടറി വില്പനക്കാരെയും കട നടത്തുന്ന ചില സ്ത്രീകളെയും സമീപിച്ചിട്ടുണ്ടായിരുന്നു.

എറണാകുളത്ത് ചിറ്റൂര്‍ റോഡില്‍ ഇയാള്‍ നടത്തിയിരുന്ന ഹോട്ടലിനു സമീപം കട നടത്തിയിരുന്ന ഒരു സ്ത്രീയോടും പൂജയ്ക്കായി വരാന്‍ പറഞ്ഞതായാണ് സൂചനകള്‍. കച്ചവടം മെച്ചപ്പെടാനും ഐശ്വര്യത്തിനുമായി മന്ത്രവാദം നടത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അത്തരത്തില്‍ പലരേയും സമീപിച്ചു. അങ്ങനെയാണ് നടക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന പത്മയെ വലയില്‍ വീഴ്ത്തിയത്.

ഇയാളുടെ ഹോട്ടലിനു സമീപത്തുള്ളവരുമായി ഷാഫി നല്ല ചേര്‍ച്ചയിലല്ലായിരുന്നു. പലരെയും അസഭ്യം പറഞ്ഞതിന് കടവന്ത്ര പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു. അവരൊക്കെ, ഷാഫിയുടെ സ്വഭാവമറിയാവുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്.

ഷാഫിയുടെ ദുരൂഹ പ്രവര്‍ത്തനങ്ങള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലി കേസിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (17 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (29 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (39 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (44 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (53 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends