വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ചും സ്വർണക്കടത്ത്, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 1.75 കോടി രൂപയുടെ സ്വർണം പിടികൂടി...!

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് യാത്രക്കാർ പിടിയിൽ. ഗൾഫിൽ നിന്നുമെത്തിയ ഇവരിൽ നിന്ന് 1.75 കോടി രൂപയുടെ സ്വർണം പിടികൂടി.
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നുമെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നുമാണ് 3.700 കിലോ സ്വർണം പിടികൂടിയത്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ചുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
അതുപോലെ, കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണം ഡിആര്‍ഐ സംഘം പിടികൂടിയത്. ഖത്തർ എയർ വേസിലെത്തിയ കാസർഗോഡ് സ്വദേശികളായ ഇവരിൽ നിന്ന് വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചത്തു. സ്വർണ്ണം മിശ്രിത്രമാക്കി ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്.
https://www.facebook.com/Malayalivartha



























