യാതൊരു കൂസലുമില്ലാതെ... മാസങ്ങള്‍ക്കു മുമ്പേയുള്ള പദ്ധതി... വിദ്യാര്‍ഥിനിയെ തീവണ്ടിക്കുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന്റെ മൊഴിയിങ്ങനെ....

യാതൊരു കൂസലുമില്ലാതെ... മാസങ്ങള്‍ക്കു മുമ്പേയുള്ള പദ്ധതി... വിദ്യാര്‍ഥിനിയെ തീവണ്ടിക്കുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന്റെ മൊഴിയിങ്ങനെ....
വിദ്യാര്‍ഥിനിയെ യുവാവ് തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ പദ്ധതിയിട്ടിരുന്നതായി പിടിയിലായ യുവാവ് സതീഷ് പോലീസിന് മൊഴി നല്‍കി. സത്യയെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ സതീഷ് സംഭവത്തെ വളരെ നിസ്സാരമായാണ് വിലയിരുത്തുന്നതെന്ന് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
രണ്ടുവര്‍ഷത്തെ പരിചയമുണ്ട് സത്യയും സതീഷും തമ്മില്‍. സതീഷ് തുടര്‍ച്ചയായി പിന്തുടര്‍ന്ന് സത്യയെ ശല്യപ്പെടുത്തിയതിനാല്‍ സത്യയുടെ മാതാപിതാക്കള്‍ അഞ്ചുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
പോലീസ് സതീഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. സത്യയെ ഇനി പിന്തുടര്‍ന്ന് ശല്യപ്പെടുത്തില്ലെന്ന് സതീഷ് പോലീസില്‍ എഴുതിനല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് സത്യയെ കൊലപ്പെടുത്തിയേ അടങ്ങൂവെന്ന് തീരുമാനിച്ചത്.
സത്യ കോളേജ് വിട്ട് ഉച്ചയ്ക്ക് ഒന്നരയോടെ സെയ്ന്റ്‌തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തുന്നത് രണ്ടുമാസത്തോളമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച അവസാനമായി ഒരു വട്ടംകൂടി പ്രണയാഭ്യര്‍ഥന നടത്തുകയും നിഷേധിച്ചതിനെത്തുടര്‍ന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിടുകയായിരുന്നുവെന്നും സതീഷ് പോലീസിന് മൊഴി നല്‍കി.
അതേസമയം തീവണ്ടിക്ക്മുന്നില്‍ വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് നല്‍കിയെന്ന് ഡി.ജി.പി. ശൈലേന്ദ്രബാബു അറിയിച്ചു.സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങളും തെളിവുകളും സി.ബി.സി.ഐ.ഡി.ക്ക് കൈമാറാന്‍ റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കി.
സത്യയുടെ വീട് സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജീവാല്‍ സന്ദര്‍ശിച്ചു. അമ്മ രാമലക്ഷ്മിയോടും ബന്ധുക്കളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മകളുടെയും ഭര്‍ത്താവിന്റെയും മരണം സംഭവിച്ചത് ഏത് സ്ത്രീക്കും താങ്ങാനാകാത്തതാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ .
"
https://www.facebook.com/Malayalivartha



























