Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി എന്‍ സായിബാബയ്ക്ക് പകരം ഷിര്‍ദ്ദി സായിബാബ മാതൃഭൂമിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ പൊങ്കാല  

15 OCTOBER 2022 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഒരു ചാനലിന് ഇങ്ങനെയൊക്കെ അബദ്ധം പറ്റാമോ..കമ്മ്യൂണിസ്റ്റ് നേതാവ് ജി എന്‍ സായിബാബയെ മഹാരാഷ്ട്ര ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്ത വാര്‍ത്തയില്‍ ചാനല്‍ എയര്‍ ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. വാര്‍ത്തയില്‍ കമ്മ്യൂണിസ്റ്റ് നേതാവിന് പകരം ചാനല്‍ നല്‍കിയത് ആത്മീയ ആചാര്യന്‍ ഷിര്‍ദ്ദി സായിബാബയുടെ ചിത്രമാണെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

ഇത് എയര്‍ ചെയ്ത മാധ്യമ പ്രവര്‍ത്തകനെയാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഇവനൊക്കെ കൂട്ടിയിട്ട് കത്തിച്ച് പുകകൊള്ളുന്നുണ്ടാവും.അല്ലാതെന്തെന്നാണ് ഒരു കമന്റെ് വന്നിരിക്കുന്നത്. മാതൃഭൂമിയുടെ നിയന്ത്രണം പരമ്പരാഗത ആളുകളുടെ കയ്യില്‍ നിന്ന് മാറി 'മീശക്കാരെ' വളര്‍ത്തുന്ന അറബി പൊന്നുകാരുടെ കയ്യില്‍ ആയെന്ന് കേട്ടിരുന്നു? എന്നാണ് മറ്റൊരു കമന്റ്.

ശ്രീജിത്ത് പണിക്കരാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അദേഹത്തിന്റെ പോസ്റ്റിന് താഴെ ഈ വാര്‍ത്തയുടെ ലിങ്ക് ചോദിക്കുന്നവരും ഉണ്ട്. ലിങ്ക് കാണുന്നില്ല ?? ഈ പോസ്റ്റ് ഷെയര്‍ ചെയ്തതറിഞ്ഞു മാതൃഭൂമിയില്‍ നിന്നുള്ള ഒരു ജീവനക്കാരനാണെന്ന് പറഞ്ഞു ഒരു വ്യക്തി എന്നെ വിളിച്ചിരുന്നു, എപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത എയര്‍ ചെയ്തത് എന്ന് ചോദിച്ചു കൊണ്ട് ??


വിവരമുള്ള ഒരുത്തനും ഇല്ലേ ഈ ചാനലില്‍ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സായി ഭക്തരുടെ പ്രതിഷേധം അറിയിക്കുന്നു.
വിവരമുള്ളവര്‍ ആരും ഇല്ലേഡൈ!!!????? മഞ്ഞ പത്ര ലെവല്‍ തുടരുക..ഭൂമിക്ക് ആശംസകള്‍. എന്നാണ് ഒരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഭീകര നേതാവിന് പകരം ഷിര്‍ദ്ദി സായിബാബയുടെ പടം നല്‍കിയ ചാനലിന്റെ നടപടിക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമിയ്ക്ക് ഇത്തരം അബദ്ധം പറ്റുന്നത് ആദ്യമായല്ല. റഷ്യ യുക്രെയ്‌ന് എതിരെ യുദ്ധം തുടങ്ങിയപ്പോള്‍ ആക്രമണ ദൃശ്യം എന്ന് പറഞ്ഞ് നല്‍കിയത് വീഡിയോ ഗെയിം ആയിരുന്നു. പ്രേക്ഷകര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് ചാനല്‍ അന്ന് തടിതപ്പുകയായിരുന്നു. എന്നാല്‍ ഷിര്‍ദ്ദി സായിബാബയുടെ പടം മാറി നല്‍കിയതില്‍ ഇതുവരെ ചാനല്‍ ക്ഷമാപണം നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിച്ച് വിധിയില്‍ സ്റ്റേ വാങ്ങിക്കുകയായിരുന്നു. വിധി സസ്‌പെന്റ് ചെയ്യാതിരിക്കാനുളള കാരണം ബോധിപ്പിച്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം കേട്ടത്. സായി ബാബയെ ജയില്‍ മോചിതനാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വിധി സുപ്രീം കോടതി മരവിപ്പിച്ചത്. സമൂഹത്തിന്റെ താല്‍പര്യത്തിനും ഇന്ത്യയുടെ അഖണ്ഡതക്കും എതിരായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാരണങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബാല ത്രിവേദി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2017ല്‍ വിചാരണക്കോടതി സായി ബാബയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളതായും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് ചോദ്യം ചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്.

മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2014ലാണ് സായിബാബയെ പോലീസ് പിടികൂടുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 12ബി, യുഎപിഎയിലെ 13,18,20,38,39 എന്നീ വകുപ്പുകള്‍ ചുമഴ്ത്തി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (21 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (36 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends