ഇലന്തൂര്‍ വീണ്ടും ഞെട്ടിക്കുന്നു... ഇലന്തൂരില്‍ നിന്നും കാണാതായവരുടെ അവയവങ്ങള്‍ക്ക് പിന്നില്‍ അവയവ കച്ചവടമാണോയെന്ന് കുപ്രചരണം; 10 കിലോ മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റേയും ആന്തരികാവയവങ്ങള്‍ ഫ്രീസറില്‍ വച്ചതിന്റേയും നിര്‍ണായക തെളിവ്

ഇലന്തൂരില്‍ നിന്നും കാണാതായവരുടെ അവയവങ്ങള്‍ക്ക് പിന്നില്‍ അവയവ കച്ചവടമാണോയെന്ന് വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ ഇത് തെളിയുക്കുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിക്കുന്നില്ല. ഇതോടെ ചിലര്‍ നടത്തുന്ന കുപ്രചരണമാണെന്നാണ് വന്നിരിക്കുന്നത്.
അതേസമയം ഇലന്തൂര്‍ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന്. ഫ്രിഡ്ജില്‍ മനുഷ്യ മാംസം സൂക്ഷിച്ചുവെന്നതിന്റെ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഫ്രിഡ്ജിനുള്ളില്‍ തെളിവായ രക്തകറയും ഫോറന്‍സിക് സംഘം കണ്ടെത്തി.10 കിലോഗ്രാം മനുഷ്യ മാംസം പിന്നീട് കറിവെച്ച് കഴിക്കാന്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചത്.
രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരില്‍ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകള്‍ കണ്ടെത്തിയത്.
ഇതോടെ രണ്ട് കൊലപാതകങ്ങളുടേയും തെളിവ് ലഭിച്ചിരിക്കുകയാണ്. മനുഷ്യ മാസം ഭക്ഷിച്ചുവെന്നും തെളിവെടുപ്പിനിടെ പ്രതികള്‍ സമ്മതിച്ചു. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറി വെച്ച് കഴിച്ചതായാണ് വിവരം. അന്വേഷണ സംഘത്തോടാണ് പ്രതികള്‍ ഇക്കാര്യം സമ്മതിച്ചത്. അതി ക്രൂരമായാണ് രണ്ടുപേരെയും മൂന്നംഗ സംഘം കൊന്നത്. മൂന്ന് പേരും കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണത്തില്‍ വിശദീകരിച്ചു.
തെളിവെടുപ്പില്‍ ഉടനീളം ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നാണ് പോലീസുദ്യോഗസ്ഥര്‍ വിശദീകരിച്ചത്. എന്നാല്‍ അതേ സമയം, ഭഗവല്‍ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്നാണ് ശരീര ഭാഷയില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരം. നരബലി നടന്ന വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ നാല് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.
വീട്ടുപറമ്പില്‍ ഇനിയൊരു മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പരമാവധി പരിശോധന നടത്തി. കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇനിയില്ലെന്നുമാണ് വിലയിരുത്തല്‍. പ്രതികള്‍ മൂന്ന് പേരെയും സംഭവ സ്ഥലത്ത് എത്തിച്ച് കഡാവര്‍ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്റേതാണെന്ന സംശയത്തിലാണ് പൊലീസ്.
നാല്പതടി ആഴത്തില്‍ മറവു ചെയ്ത മൃതദേഹങ്ങള്‍ വരെ കണ്ടെത്താന്‍ ശേഷിയുള്ള മായ, മര്‍ഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പില്‍ വിശദമായ പരിശോധന നടത്തിയത്. നായ സംശയിച്ചു നിന്ന സ്ഥലങ്ങളില്‍ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതല്‍ പരിശോധനയും നടത്തി. പ്രതികളെ പുറത്തിറക്കി വിവരങ്ങള്‍ തേടിയായിരുന്നു ചിലയിടങ്ങളില്‍ പരിശോധന നടത്തിയത്. രണ്ടു കാര്യങ്ങളാണ് പൊലീസ് വിശദമായ പരിശോധനയിലൂടെ ലക്ഷ്യമിട്ടത്.
പ്രതികള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒന്നും ഈ വീട്ടുവളപ്പില്‍ മറവു ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുകയെന്നതായിരുന്നു പൊലീസിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇത് സംബന്ധിച്ച് എല്ലാ സാധ്യതകളും ശാസ്ത്രീയമായി അന്വേഷിക്കുക വഴി അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുന്നത് ഇല്ലാതാക്കുകയെന്നതായിരുന്നു രണ്ടാമത്തേത്. പ്രതികളെ ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടില്‍ ഡമ്മി പരിശോധനയും നടത്തുന്നു. കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന നടത്തുന്നത്. സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha























