Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പുറകോട്ട്; മോദി അധികാരത്തിൽ വന്ന ശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കാണ്; ഓരോ തവണ റിപ്പോർട്ടുകൾ വരുമ്പോഴും ഇന്ത്യാ സർക്കാർ ശക്തമായി പ്രതിഷേധിക്കുകയും റിപ്പോർട്ട് നിരാകരിക്കുകയും ചെയ്യുക പതിവായിട്ടുണ്ട്; വിമർശനവുമായി തോമസ് ഐസക്ക്

16 OCTOBER 2022 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പുറകോട്ട്. മോദി അധികാരത്തിൽ വന്നശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കാണ്. ഓരോ തവണ റിപ്പോർട്ടുകൾ വരുമ്പോഴും ഇന്ത്യാ സർക്കാർ ശക്തമായി പ്രതിഷേധിക്കുകയും റിപ്പോർട്ട് നിരാകരിക്കുകയും ചെയ്യുക പതിവായിട്ടുണ്ട്. വിമർശനവുമായി തോമസ് ഐസക്ക് രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പുറകോട്ട്. 2022-ലെ റാങ്ക് 107. ഏഷ്യയിൽ നമുക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ മാത്രം. ശ്രീലങ്ക (64), നേപ്പാൾ (81), ബംഗ്ലാദേശ് (84), പാകിസ്ഥാൻ (99) തുടങ്ങിയ അയൽരാജ്യങ്ങളുടെയെല്ലാം റാങ്ക് നമുക്ക് മുകളിലാണ്. ഇതുപോലെ മാനവവികസന സൂചിക, സുസ്ഥിരവികസന സൂചിക തുടങ്ങി ഒരു ഡസൻ വികസന സൂചികകളുണ്ട്. മോദി അധികാരത്തിൽ വന്നശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കാണ്.

ഓരോ തവണ റിപ്പോർട്ടുകൾ വരുമ്പോഴും ഇന്ത്യാ സർക്കാർ ശക്തമായി പ്രതിഷേധിക്കുകയും റിപ്പോർട്ട് നിരാകരിക്കുകയും ചെയ്യുക പതിവായിട്ടുണ്ട് ഉദാഹരണത്തിന് പട്ടിണി സൂചികയെക്കുറിച്ച് ജൂലൈ മാസത്തിൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ ഇതാണ് പറയുന്നത്: “ആഗോള പട്ടിണി സൂചിക ഇന്ത്യയുടെ യഥാർത്ഥ ചിത്രം നൽകുന്നില്ല. കാരണം പട്ടിണിക്ക് ഉപയോഗിക്കുന്ന അളവുകോൽ തെറ്റാണ്....

 

സൂചിക തയ്യാറാക്കാൻ ഉപയോഗിക്കുന്ന നാല് ഘടകങ്ങളിൽ പോഷകാഹാരക്കുറവ് എന്ന ഏക ഘടകം മാത്രം പട്ടിണിയുമായി നേരിട്ട് ബന്ധമുള്ളൂ. കുട്ടികളുടെ മുരടിപ്പും (stunting) ക്ഷയിക്കലും (wasting) ആണ് മറ്റു രണ്ട് ഘടകങ്ങൾ. ഇവ രണ്ടും മറ്റു പല ഘടകങ്ങളുടെയും പ്രതിപ്രവർത്തനത്തിന്റെ ഫലമാണ്.... നാലാമത്തെ ഘടകമായ ശിശുമരണ നിരക്കാവട്ടെ പട്ടണിയുമായി ബന്ധമില്ല.”

ഇത്തരം സൂചികകൾ ഉണ്ടാക്കുന്നതുതന്നെ പ്രതിശീർഷ ഭക്ഷണം, പ്രതിശീർഷ ഭക്ഷണ ചെലവ് തുടങ്ങിയ നേരിട്ടുള്ള അളവുകളേക്കാൾ ഫലപ്രദം നന്നായി ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന പരിണിതഫലത്തെ (outcome) അളക്കുന്നതാണെന്ന ബോധ്യത്തിൽ നിന്നാണ്. അതുകൊണ്ടാണ് വെറും ജിഡിപി ഉപയോഗിക്കാതെ മാനവവികസന സൂചിക അല്ലെങ്കിൽ സുസ്ഥിരവികസന സൂചിക സൃഷ്ടിക്കാൻ മെനക്കെടുന്നത്.

ഇത് ഇന്ത്യാ സർക്കാരിന് ഇതുവരെ മനസിലായിട്ടില്ല. പട്ടിണിയെന്നാൽ ഭക്ഷണം കഴിക്കാത്ത അവസ്ഥ മാത്രമല്ല, തുടർച്ചയായി നല്ല ഭക്ഷണം കഴിക്കാതിരുന്നാൽ അത് ആരോഗ്യത്തെയും ജീവിതത്തെത്തന്നെയും പ്രതികൂലമായി ബാധിക്കും. അത് അളക്കാനാണ് പട്ടിണി സൂചിക ശ്രമിക്കുന്നത്.

ഈ ഘടകങ്ങളിലെല്ലാം ഇന്ത്യ തുടർച്ചയായി പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നുവെന്നല്ല ആഗോള പട്ടിണി സൂചിക റിപ്പോർട്ടുകൾ വാദിക്കുന്നത്. 2022-ലെ റിപ്പോർട്ടിലെ കണക്കെടുത്താൽ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്കോർ 2000-ത്തിലെ റിപ്പോർട്ടിൽ 18.74 ശതമാനം ആയിരുന്നത് 2014-ത്തിലെ റിപ്പോർട്ടിൽ 14.8 ശതമാനമായി കുറഞ്ഞു.

എന്നാൽ മോദി ഭരണകാലത്തെ 2022-ലെ റിപ്പോർട്ടിൽ അത് 16.3 ശതമാനമായി വീണ്ടും ഉയർന്നു. കുട്ടികളുടെ ബലക്ഷയത്തിൽ (child wasting) 2000-ത്തിൽ ഇന്ത്യയിലെ നിരക്ക് 17.1 ശതമാനം ആയിരുന്നത് 2014-ൽ 15.1 ശതമാനമായി ഉയർന്നു. 2022-ൽ അത് വീണ്ടും 19.3 ശതമാനമായി ഉയർന്നു. 2000-ത്തിൽ കാലത്ത് കുട്ടികളുടെ മുരടിപ്പ് (child stunting) 54.2 ശതമാനം ആയിരുന്നത് തുടർച്ചയായി കുറഞ്ഞ് 2022-ൽ 35.5 ശതമാനമായി.

ശിശുമരണ നിരക്കാവട്ടെ 2000-ത്തിൽ 9.2 ശതമാനം ആയിരുന്നത് തുടർച്ചയായി കുറഞ്ഞ് 2022-ൽ 3.3 ശതമാനമായി (കുട്ടികളെന്നാൽ അഞ്ച് വയസിനു താഴെയുള്ളവരാണ്). മേൽപ്പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തിൽ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. പൊതുവിൽ ശിശു ബലക്ഷയവും പോഷകാഹാരക്കുറവും ഒഴികെയുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ സ്ഥിതി ചെറുതായി മെച്ചപ്പെട്ടു.

ഇന്ത്യയുടെ ശരാശരി സ്കോർ 2000-ത്തിൽ 38.8 ആയിരുന്നത് 2014-ൽ 28.2 ആയി കുറഞ്ഞു. പക്ഷേ, മോദി സർക്കാരിന്റെ ശിശുക്കളുടെ ബലക്ഷയവും മുരടിപ്പും രൂക്ഷമായപ്പോൾ ഇന്ത്യയുടെ സ്കോർ 29.1 ആയി ഉയർന്നു. ഇതിന്റെ ഫലമായിട്ടാണ് ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞത്. ഇതിനേക്കാൾ വേഗതയിൽ മറ്റു രാജ്യങ്ങളിലെ കുട്ടികളുടെ നില മെച്ചപ്പെട്ടു. അങ്ങനെ 2014-ൽ 93 ആയിരുന്ന ഇന്ത്യയുടെ ആഗോള റാങ്ക് ഇന്ന് 107 ആയി താഴ്ന്നിരിക്കുകയാണ്. ഈ യാഥാർത്ഥ്യം മനസിലാക്കി കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കാനാണ് ഇന്ത്യാ സർക്കാരിന്റെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (19 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (34 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends