ഫ്രഷേഴ്സ് ഡേ ആഘോഷം; കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു: കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറത്ത് ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെയാണ് പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണത്. മലപ്പുറം ജില്ലയിലെ മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
അതേസമയം ആഘോഷത്തിനിടെ 10 വിദ്യാര്‍ത്ഥിനികളാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനിടെ പത്തൊന്‍പത്- ഇരുപത് വയസ്സുള്ള പെണ്‍കുട്ടികളാണ് കുഴഞ്ഞു വീണത്. എന്നാൽ ഇത്രയും കുട്ടികള്‍ ഒരുമിച്ച് കുഴഞ്ഞു വീണതോടെ കോളേജ് അധികൃതരും പരിഭ്രാന്തരായി. സംഭവത്തെ തുടർന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ രക്തപരിശോധന നടത്തി. കോളേജിൽ ടാര്‍പോളിന്‍ ഉപയോഗിച്ച് താത്കാലികമായി തയ്യാറാക്കിയ സ്ഥലത്തായിരുന്നു ഡിജെ പാര്‍ട്ടി നടത്തിയത്. ഇവിടത്തെ ചൂടും അമിതമായ ശബ്ദവുമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോൾ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് കോളേജ് അധികൃതര്‍ നല്കുന്ന വിവരം.
https://www.facebook.com/Malayalivartha