നേതാക്കൾ മലക്കം മറിഞ്ഞു; കേരളത്തില്‍ 310 വോട്ട്; സുധാകരനെ തോച്ചോട്ടിച്ച് ശശി തരൂര്‍ ; ചെന്നിത്തല കണ്ടം വഴിയോടി ; എല്ലാ കണ്ണുകളും തെരഞ്ഞെടുപ്പിലേക്ക്; വർഷങ്ങൾക്ക് ശേഷം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പാണ്.
എല്ലാവരുടെയും കണ്ണ് തെരെഞ്ഞെടുപ്പിലേക്കു. ആര് ജയിക്കും എന്നത് നിർണ്ണായകമാണ്. ശശി തരൂരും മല്ലികാര്‍ജുന്‍ ഗാര്‍ഖെയും മത്സരിക്കുമ്പോൾ ചരിത്രം മാറ്റി കുറിക്കുമോ എന്നാണ് മുതിർന്ന നേതാക്കൾ ചോദിക്കുന്നത്.
അതേസമയം 23 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. ഇന്ന് രാവിലെ പത്ത് മുതല്‍ തുടങ്ങിയ വോട്ടിങ് വൈകീട്ട് നാല് വരെ നീണ്ടു നിൽക്കും. ഇന്ദിരാ ഭവനിലാണ് കേരളത്തില്‍ വോട്ട് നടക്കുന്നത്. മാത്രമല്ല ആകെ 310 വോട്ടാണ് സംസ്ഥാനത്തുള്ളത്. എല്ലാവരെയും നേരിട്ടും ഫോണിലും വിളിച്ച് പിന്തുണ തേടിയിട്ടുണ്ട് ശശി തരൂര്‍.
എന്നാൽ സ്വന്തം നാട്ടില്‍ നിന്ന് എത്രപേര്‍ പിന്തുണയ്ക്കുമെന്ന ചോദ്യമാണ് തരൂരിന് മുമ്പിലുള്ളത്. എങ്കിലും ശശി തരൂര്‍ നേതൃത്വത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. 100 വോട്ട് വരെ കിട്ടിയാല്‍ അത് വലിയ അംഗീകാരമാകുമെന്ന് അവര് പറയുന്നു. മാത്രമല്ല തരൂരിന് 50 വോട്ടുകള്‍ കിട്ടുമെന്ന് ചില നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും പ്രമുഖ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha

























