കോടതി വിധി തള്ളി അഴിഞ്ഞാടി ആൻറണിയും പിണറായിയും കണ്ണുരുട്ടി ഹൈക്കോടതി; 'വലിയ തുക ചെലവിടേണ്ടി വരും'; ബസുകളിലെ പരസ്യങ്ങള്‍ നീക്കില്ല; കെഎസ്ആര്‍ടിസിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഹൈക്കോടതി വിധി തള്ളികൊണ്ട് ഗതാഗതമന്ത്രി; തിരിച്ച് സർക്കാരിനെ പൂട്ടികെട്ടാൻ ഹൈക്കോടതി

പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഉത്തരവ് തള്ളി കെഎസ്ആര്‍ടിസി.
അതേസമയം ബസുകളിലെ പരസ്യങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യംനീക്കാനും വലിയ തുക ചെലവിടേണ്ടി വരുമെന്നും, അതിനാൽ ഇതു കോര്‍പ്പറേഷനെ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്നും, സിഎംഡി ബിജു പ്രഭാകര്‍ പറയുന്നു.
മാത്രമല്ല പരസ്യം വിലക്കിയതിലൂടെ ഏകദേശം 36 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമെന്നും, കേസില്‍ കക്ഷി ചേരണമോയെന്ന് കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























