Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ചാക്ക് നിറയെ നോട്ട് അതും ഉപേക്ഷിച്ച നിലയിൽ...ഒപ്പം ഒരു സെറ്റ് സാരിയും..! പത്തനംതിട്ടയിൽ വള്ളിക്കോട് പഞ്ചായത്തിന് സമീപം പരുവേലി തോടിന്റെ കലുങ്കിന് അടുത്തായിട്ടാണ് ഇത് കണ്ടെത്തിയത്... 10, 20, 50, 100 രൂപയുടെ നോട്ടുകളാണ് ചാക്കിൽ ഉണ്ടായിരുന്നത്.....

17 OCTOBER 2022 02:35 PM IST
മലയാളി വാര്‍ത്ത

 

ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ നിറച്ച ചാക്ക് കണ്ടെത്തി. ഇതിനൊപ്പം തന്നെ ഒരു സെറ്റ് സാരിയും ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ വള്ളിക്കോട് പഞ്ചായത്തിന് സമീപം പരുവേലി തോടിന്റെ കലുങ്കിന് അടുത്തായിട്ടാണ് ഇത് കണ്ടെത്തിയത്. 10, 20, 50, 100 രൂപയുടെ നോട്ടുകളാണ് ചാക്കിൽ ഉണ്ടായിരുന്നത്.പ്രദേശവാസികളായ സ്ത്രീകളാണ് പണം അടങ്ങിയ ചാക്ക് കണ്ടത്. സാരി കണ്ട് നോക്കിയപ്പോഴാണ് പണം അടങ്ങിയ ചാക്കും കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അതേസമയം ഇതുവഴി രാവിലെ നടക്കാൻ പോയവരാരും ഇത്തരമൊരു ചാക്ക് ഇവിടെ കണ്ടിരുന്നില്ലെന്നാണ് പറയുന്നത്.

 

 

 

 

കവർ പൊട്ടിക്കാത്ത സെറ്റ് സാരിയാണ് ഇതിനോടൊപ്പം ഉണ്ടായിരുന്നത്. പത്തനംതിട്ട പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയതിന് ശേഷം അന്വേഷണം ആരംഭിച്ചു. കോന്നിയിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിൽ നിന്ന് വാങ്ങിയ സാരിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

 

സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലമാണ് ഇത്. ഇതിന്റെ അടുത്തായിട്ട് തന്നെയാണ് ചാക്ക് കെട്ടും കിടന്നിരുന്നത്. മോഷണമുതലാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. സാരി വാങ്ങി എന്ന് പറയപ്പെടുന്ന ടെക്‌സ്റ്റൈൽ ഷോപ്പിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (15 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (21 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends