നിർണായക വിവരം ലഭിച്ചു...! കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യം, പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു, പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അടക്കമുള്ളവയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യും

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി വളരെ നിർണായകവും അപ്രതീക്ഷിതവുമായിരുന്നു. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാലിപ്പോൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു.
പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അടക്കമുള്ളവയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ച് കൊണ്ടാണ് നടപടി. രണ്ടാം പ്രതി കരമന അഷ്റഫ് മൗലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം പ്രതി സിടി സുലൈമാൻ എന്നിവരെയാണ് കൊച്ചി എൻഐഎ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്. ആരോപണം ഗൌരവുമുള്ളതാണെന്ന് നിരീക്ഷ കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിടുകയായിരുന്നു.
അതേസമയം, പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി.
പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നവംബർ 7 ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലുമായുണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങൾ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.കേസ് നവംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്‌തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഹർത്താൽ ആഹ്വാനം ചെയ്തത്.
രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് എൻഐഎയുടെ നേതൃത്വത്തിൽ നടന്ന രണ്ട് റൗണ്ട് റെയ്ഡുകൾക്ക് ശേഷമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. സെപ്തംബർ 22 നായിരുന്നു ആദ്യ റൗണ്ട് റെയ്ഡുകൾ നടന്നത്.
ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്. ആദ്യം നടന്ന എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























