ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ...ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം, മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബാഴ്സലോണയുടെ ഗാവിക്ക്

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ...ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം, മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബാഴ്സലോണയുടെ ഗാവിക്ക്.
ബാലണ്‍ദ്യോര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം. മികച്ച ഫുട്‌ബോള്‍താരത്തിനുള്ള ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന പുരസ്‌കാരം ഇതാദ്യമായാണ് ബെന്‍സേമയെ തേടിയെത്തുന്നത്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, എര്‍ലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സേമ പുരസ്‌കാരം സ്വന്തമാക്കിയത്. റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ബെന്‍സേമയായിരുന്നു.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോസ്വന്തമാക്കി. മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ്.
കഴിഞ്ഞ സീസണില്‍ റയലിനായി 46 കളികളില്‍ നിന്ന് 44 ഗോളുകളാണ് ബെന്‍സേമ അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതിനുശേഷമുള്ള അഞ്ചു സീസണുകളിലായി ഇതുവരെ 136 ഗോളുകളാണ് താരം നേടിയെടുത്തത് .
"
https://www.facebook.com/Malayalivartha



























