നാശനഷ്ടം ഈടാക്കിയോ? പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുപ്പിച്ചു ഹൈക്കോടതി; സര്‍ക്കാര്‍ സമയം തേടി, കേസ് നവംബര്‍ എട്ടിന് പരിഗണിക്കാനായി മാറ്റി

സെപ്റ്റംബര്‍ 23-ന് നടത്തിയേ മിന്നൽ ഹർത്താലിൽ ഉണ്ടായ നാശനഷ്ടത്തിന്റെ തുക സംഘടനാഭാരവാഹികളില്‍ നിന്ന് ഈടാക്കാനായി എന്തുനടപടി സ്വീകരിച്ചെന്ന് കോടതി. 5.20 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് റിപ്പോര്‍ട്ട് തേടിയത്. ഈ റിപ്പോട്ടിൽ നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മിഷണര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും വ്യക്തമാക്കണം. എന്നാൽ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കാനായി മാറ്റി.
അറസ്റ്റുചെയ്തവരുടെ എണ്ണം, ജാമ്യത്തിനായെത്തിയവരുടെ എണ്ണം എന്നിവ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് നിര്‍ദേശം.ആക്രമണത്തില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും ചികിത്സച്ചെലവ് വഹിച്ചതെങ്ങനെയെന്നും അറിയിക്കുവാനും നിർദേശമുണ്ട്. ഹര്‍ത്താല്‍ ആഹ്വാനംചെയ്തവരില്‍നിന്നും അക്രമികളില്‍നിന്നുമായി തുക ഈടാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























