Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താന്‍ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം....

18 OCTOBER 2022 07:28 AM IST
മലയാളി വാര്‍ത്ത

നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താന്‍ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം....
പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണു നീക്കം. ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി (റഷീദ്), ഭഗവല്‍ സിങ് എന്നിവരുടെ ശേഷി പരിശോധന ഇന്നലെ പൊലീസ് നടത്തി.പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി മൂന്നു ദിവസം കൂടുമ്പോള്‍ പരിശോധിച്ചു വിലയിരുത്തണമെന്നു കോടതി നിര്‍ദേശമുണ്ട്.

ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തി. പ്രതികള്‍ കൊലപ്പെടുത്തിയ പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ സഹോദരിയും മകനും തിരിച്ചറിഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ എറണാകുളം ഗാന്ധിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇന്നലെ ഷാഫിയെ എത്തിച്ചു തെളിവെടുക്കുകയും ചെയ്തു.

സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചു 1.10 ലക്ഷം രൂപയാണു ഷാഫി വാങ്ങിയത്.

കൂടാതെ കൂട്ടുപ്രതികളായ ദമ്പതികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും മുഖ്യപ്രതി ഷാഫി പദ്ധതിയിട്ടിരുന്നതായി പൊലീസ്. ശ്രീദേവിയെന്ന പേരില്‍ സമൂഹമാധ്യമത്തിലൂടെ ഇവരെ വീഴ്ത്തിയ അതേ തന്ത്രം പ്രയോഗിച്ചു പുതിയ വ്യാജ പ്രൊഫൈലിലൂടെ പിന്നീട് ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതി.


ആരോഗ്യവും ഓജസ്സും ലഭിക്കാനായി മനുഷ്യമാംസം ഭക്ഷിക്കുന്ന ചിലരെ അറിയാമെന്നും ആഭിചാര കൊലയ്ക്കു ശേഷം ഇരകളുടെ മാംസത്തിന് 20 ലക്ഷം രൂപ വരെ വില ലഭിക്കാമെന്നും ഷാഫി കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുവേണ്ടിയാണു 10 കിലോഗ്രാം മാംസം ഇവര്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചത്.

അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും പരിശോധനയ്‌ക്കെടുക്കും. റോസ്‌ലിയുടെ ശരീരാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് ആദ്യം നടത്തുക. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നടപടികള്‍ മാത്രമാണു പൂര്‍ത്തിയായതെന്നും കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാനായി വൈകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (15 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (21 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends