Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാന നഗര ഹൃദയത്തില്‍ ഓണ്‍ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ കേബിള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്‌ലെക്ടര്‍ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ തലസ്ഥാന ജില്ലക്കാരായ 5 പ്രതികളെ ഹാജരാക്കാനായി ഉത്തരവ്

18 OCTOBER 2022 08:13 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗര ഹൃദയത്തില്‍ ഓണ്‍ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ കേബിള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്‌ലെക്ടര്‍ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ തലസ്ഥാന ജില്ലക്കാരായ 5 പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടു.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ നവംബര്‍ 12 ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് ഉത്തരവിട്ടത്.

അതിയന്നൂര്‍ കല്ലുംമൂട് ജയലക്ഷ്മി നിവാസില്‍ നന്ദകുമാര്‍ (24) , തിരുമല മങ്കാട് ടിസി 8/491ചര്‍ച്ച് വ്യൂ ഹൗസില്‍ വിഷ്ണുരാജ് (30) , ആറാലുംമൂട് കല്ലുംമൂട് ജയലക്ഷ്മി ഭവനില്‍ സന്തോഷ് (42) , അതിയന്നൂര്‍ നെല്ലിമൂട് തേരിവിള വീട്ടില്‍ അനീഷ് (23), നെയ്യാറ്റിന്‍കര പാറോട്ടുകോണം മാമ്പള്ളി വീട്ടില്‍ അലക്‌സ് (28) എന്നിവരാണ് 1 മുതല്‍ 5 വരെയുള്ള പ്രതികള്‍.


2022 മേയ് 24, 26, ജൂണ്‍ 7 എന്നീ മൂന്ന് തിയതികളിലായാണ് 5 അംഗ മോഷണ സംഘം 13.5 കി.മി. നീളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 10 ലക്ഷത്തിന്റെ ഇറക്കുമതി ചെയ്ത ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചത്. ബി എസ് എന്‍ എല്‍ അധികൃതര്‍ ഫോര്‍ട്ട് , വഞ്ചിയൂര്‍ , തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിള്‍ ഉടനുടന്‍ പരാതി നല്‍കിയിട്ടും ആദ്യ ദിവസം തന്നെ പോലീസ് ഉണര്‍ന്ന് നഗരത്തില്‍ പട്രോളിങ് ശക്തമാക്കിയിരുന്നെങ്കില്‍ പിന്നാലെ നടന്ന 2 മോഷണങ്ങള്‍ ഒഴിവാക്കാമായിരുന്നു.

നഗരത്തിലെ ഒരു മേഖല കേന്ദ്രീകരിച്ച് 3 ദിവസം കൊണ്ട് കേബിള്‍ മോഷണം നടന്നിട്ടും പോലീസ് അറിഞ്ഞില്ല. രാത്രി 3 മണിക്കൂറോളം സമയമെടുത്ത് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു കേബിള്‍ മുറിക്കലും കടത്തലും നടന്നത്.

മെയ് 24 ന് പവര്‍ഹൗസ് റോഡില്‍ ലോറി ഗാരേജ് സമീപം ബി എസ് എന്‍ എല്‍ ടവര്‍ - ചാല മാര്‍ക്കറ്റിനുള്ളിലൂടെ പത്മനാഭാ തീയറ്റര്‍ വരെ 2.5 കി.മി ദൂരത്തില്‍ കേബിള്‍ മുറിച്ചു കടത്തിയായിരുന്നു ആദ്യ മോഹഷണം. രണ്ടാം തവണ മെയ് 26 ന് പവര്‍ഹൗസ് റോഡ് - ചെന്തിട്ട ഗ്രാമം - കിളളിപ്പാലം വരെ 10 കി.മി.ദൂരത്തില്‍ 2 കേബിളുകള്‍ മോഷ്ടിച്ചു കടത്തി. പിന്നാലെ മൂന്നാം തവണ ജൂണ്‍ 7 ന് ശ്രീകണ്‌ഠേശ്വരം - തകരപ്പറമ്പ് വരെ 1 കി. മി.ദൂരത്തില്‍ കേബിള്‍ മോഷ്ടിച്ചു.


ജൂണ്‍ 11 ന് മോഷണ സിസിറ്റിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ജാഗരൂകരായ പോലീസ് പിറ്റേന്ന് 12 ന് പ്രതികളെ പിടികൂടിയത്. നാലാം തവണ 2022 ജൂണ്‍ 12 രാത്രി സംഘം റിലയന്‍സ് കേബിള്‍ മോഷ്ടിക്കവേയാണ് കൃത്യ സ്ഥലത്ത് വച്ച് സ്‌പോട്ട് അറസ്റ്റിലായത്. പവര്‍ഹൗസ് റോഡില്‍ പാര്‍ത്ഥാസിന് സമീപത്തെ പോസ്റ്റില്‍ ഏണി ചാരി കട്ടര്‍ കൊണ്ട് കേബിള്‍ മുറിച്ച് വാഹനത്തിലേയ്ക്കു മാറ്റുന്നതു കണ്ട് സംശയം തോന്നിയ തമ്പാനൂര്‍ നൈറ്റ് പട്രോള്‍ ഡ്യൂട്ടി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം വെളിവായത്.
ഒരു വര്‍ഷം മുന്‍പ് റോഡ് പണിക്കിടെ ഭൂമിക്കടിയിലൂടെയുള്ള വലിയ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്വന്തം പോസ്റ്റുകളിലൂടെയും കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയും ബിഎസ്എന്‍എല്‍ വലിച്ചതായിരുന്നു ഇറക്കുമതി ചെയ്ത ചെമ്പു കേബിളുകള്‍.

 

ചാല കമ്പോളത്തിലെ ലാന്‍ഡ്‌ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെല്ലാം ഈ കേബിള്‍ ശൃംഖലയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേബിള്‍ മോഷണം പോയതോടെ മുന്നൂറോളം കണക്ഷനുകള്‍ നിശ്ചലമായി. 128 കണക്ഷനുകള്‍ നല്‍കാന്‍ ശേഷിയുള്ള കേബിളാണ് മോഷ്ടിക്കപ്പെട്ടത്.

 


കേബിളുകള്‍ അനധികൃതമായി മുറിച്ചെടുത്ത് ബാലരാമപുരം രാമപുരത്ത് എത്തിച്ച് ഉരുക്കി പ്ലാസ്റ്റിക്കില്‍ നിന്നും ചെമ്പുകമ്പികള്‍ വേര്‍തിരിച്ചെടുത്ത് തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുന്നന്നതാണ് സംഘത്തിന്റെ രീതി. തുടക്കത്തില്‍ മോഷ്ടിക്കപ്പെട്ടത് പൂട്ടിപ്പോയ കമ്പനിയുടെ കേബിളുകളും സെറ്റ് അപ്പ് ബോക്‌സ് , 2 ജി ലൈന്‍ കേബിളുകളും ആയതിനാല്‍ ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ കൂടി മുറിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചതും പവര്‍ ഹൗസ് റോഡ് കേന്ദ്രീകരിച്ച് തമ്പാനൂര്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (15 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (21 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends