Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലന്തൂരിലെ കൊലപാതകങ്ങൾ കൊച്ചിയിലെ സർക്കാർ ഡോക്ടർ ഉൾപ്പെട്ട അവയവ മാഫിയ നടത്തിയതോ .... പോലീസിനെ നിശ്ശബ്ദരാക്കി; ആന്തരികാവയവങ്ങൾ പോയത് പരീക്ഷണ ശാലകളിലേക്കോ.

18 OCTOBER 2022 08:16 AM IST
മലയാളി വാര്‍ത്ത

ഇലന്തൂരിലെ നരബലി കേസ് ആഭിചാരത്തിൽ ഒതുക്കിനിർത്താൻ ഒതുക്കി നിർത്താൻ ഉന്നതതലത്തിൽ വൻ ഗൂഢാലോചന നടക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവയവ മാഫിയയുടെ സാന്നിധ്യം ഇലന്തൂർ കൊലപാതകത്തിൽ സംശയിക്കാമെങ്കിലും ആരോപണം ഉന്നയിക്കാൻ പോലും പോലീസ് മടിക്കുന്നു.

ലൈലയുടെ മൊഴിയിൽ ഷാഫിയ്ക്കു കൊച്ചിയിലെ ഒരു സർക്കാർ സർജനുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികളിൽ ഷാഫിയും പങ്കാളിയായിട്ടുണ്ടെന്നുമാണ് പറയുന്നത്. ഇത് മാത്രവുമല്ല അവയവ ലോബിക്കാർ എന്ന് സംശയിക്കുന്ന കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവകാരുണ്യ സംഘടനയ്ക്ക് ഷാഫിയുമായ് ഉള്ള ബന്ധവും സംശയത്തിന്റെ നിഴലിൽ കാര്യങ്ങളെ നിർത്തുന്നു .

അവയവങ്ങൾ മുറിച്ചു മാറ്റി മറ്റൊരു ശരീരത്തിൽ തുന്നിച്ചേക്കൽ മാത്രമല്ല. ഇവയിലെ ദ്രവങ്ങളും മറ്റു ഭാഗങ്ങളും വൻ തോതിൽ മരുന്ന് നിർമാണത്തിനും കോശ ചികിത്സ രംഗത്തും ഉപയോഗിക്കാവുന്നതുമാണ്.ഇന്ത്യൻ നിയമപ്രകാരം ഇവ മനുഷ്യശരീരത്തിൽ നിന്നും എടുക്കാൻ സാധിക്കില്ല. പകരം സമാന ജീവജാലങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇപ്പോൾ ഇന്ത്യയിൽ ഇത് അനധികൃതമായി മനുഷ്യശരീരത്തിൽ നിന്ന് തന്നെയെടുക്കുന്ന ലോബി പ്രവർത്തിക്കുന്നുവോ എന്ന് സംശയിക്കണം.

ഇലന്തൂരിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ ചില ആന്തരിക അവയവങ്ങൾ ഇല്ലെന്നു പൊലീസ് തന്നെയാണ് പറഞ്ഞത്. ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നു പ്രതികൾ പറഞ്ഞെങ്കിലും പിന്നീട് കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ കുഴിയിൽ നിന്നും അവയവങ്ങൾ ലഭിച്ചിട്ടില്ല.

പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഒന്നിൽ കൂടുതൽ കത്തികൾ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇത് ഇപ്പോൾ പ്രതി പട്ടികയിൽ ഉള്ളവരെ കൊണ്ട് സാധ്യമാകുമെന്നു പോലീസും വിശ്വസിക്കുന്നില്ല.

എല്ലാ നിയമങ്ങളും അട്ടിമറിക്കുന്ന തരത്തിലാണ് ഇപ്പോൾ അവയവ ലോബിയുടെ പ്രവർത്തനങ്ങൾ എന്ന് വേണം ഇലത്തൂർ കേസ്സോടെ സംശയിക്കാൻ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (4 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (17 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (23 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends