ദൈവത്തിന്റെ സ്വന്തം നാട്; ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീവച്ചുകൊന്നു : മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍; സംഭവം കേരളത്തിൽ

ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീവച്ചുകൊന്നു. തൃശ്ശൂരിലാണ് സംഭവം നടന്നത്. കേച്ചേരി പട്ടിക്കര സ്വദേശി ഫഹദാണ് (27) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 10.30തോടെ യാണ് സംഭവം നടന്നത്. തൃശൂരിലെ പട്ടിക്കരയിൽ വീടിന് പിറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. പിതാവ് മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
എന്നാൽ സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിന് മൊഴി നൽകിയത്. സംഭവം കണ്ട ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























