ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലേക്ക് കുതിച്ചെത്തും; പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിക്കുന്നത് സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിക്കുന്നത് സൈനികർക്കൊപ്പമാണ്. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് അദ്ദേഹം ദീപാവലി ആഘോഷിക്കാൻ വേണ്ടിയെത്തുന്നത്. കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു.
കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്.
രാജ്യമെമ്പാടുമുള്ള ജനങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, പിറന്ന മണ്ണിനെയും വീടിനെയും ഉറ്റവരെയും വിട്ട് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പങ്കുചേരുകയാണ് പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha






















