Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സൗദി അറേബ്യയിലേക്കുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക്; മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല, വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ല! ചെയ്യേണ്ടത് ഇത് മാത്രം....

24 OCTOBER 2022 11:52 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല എന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിലവിൽ പ്രചരിക്കുന്നത്.

അതോടൊപ്പം തന്നെ സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുന്നതാണ്. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ തന്നെ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ 'അബ്ശിര്‍' വഴി പുതുക്കാന്‍ സാധിക്കുകയും ചെയ്യുന്നതാണ്.

കൂടാതെ സൗദി അറേബ്യയില്‍ 'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയുണ്ടായി. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്' എന്നത്. പരാതി കിട്ടിയാല്‍ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് തന്നെ രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം എന്നത്.

അങ്ങനെ ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാവുന്നതാണ്. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തുന്നതായിരിക്കും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യുന്നതാണ്. നിയമത്തിലെ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends