Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊലപ്പെടുത്തുമ്പോൾ ശ്യാംജിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ആൺ സുഹൃത്തിന്റെ മുന്നിൽ വച്ച് വിഷ്ണുപ്രിയ തള്ളിപ്പറഞ്ഞതിലെ വിരോധം; വിനോദയാത്രയ്ക്കിടെ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി അടുത്തതോടെ ടിക് -ടോക്കി’ലൂടെ വീഡിയോകൾ: ഇയാളുമൊത്ത് പാനൂരിൽ നിന്ന് ബൈക്കിൽ പോകുന്നത് കണ്ട്, ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നത് കോഴിക്കോട് വരെ! വിഷ്ണുപ്രിയ കൊല്ലപ്പെട്ട വിവരം പൊന്നാനിക്കാരൻ അറിഞ്ഞത് വള്ള്യായിലെ വീട്ടിൽ എത്തിയപ്പോൾ...

24 OCTOBER 2022 12:52 PM IST
മലയാളി വാര്‍ത്ത

പാനൂരിലെ വീട്ടിൽ വിഷ്ണുപ്രിയയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുമ്പോൾ പ്രതി ശ്യാംജിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് പൊന്നാനി സ്വദേശിയായ യുവാവുമായുണ്ടായ തർക്കത്തിനിടെ തന്നെ തള്ളിപ്പറഞ്ഞതിലെ വൈരാഗ്യം. വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28-ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരിൽ നിന്ന് ബൈക്കിൽ പോകുന്നത് കണ്ട് കോഴിക്കോടുവരെ ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നു. കോഴിക്കോട്ടുവെച്ച് ഇവർ മൂന്നുപേരും കണ്ടുമുട്ടുകയും സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടർന്നാണ് കൊലപാതകപദ്ധതി തയ്യാറാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.

ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. അതിധാരുണമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു.

ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്. ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. വിഷ്ണുപ്രിയ ആൺ സുഹൃത്തുമായി വിഡിയോകോളിൽ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് ഇവിടേയ്ക്ക് എത്തിയത്. തുടർന്ന് വിഷ്ണുപ്രിയ ഫോണിലൂടെ ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ച് കൊടുക്കുകയും ഉച്ചത്തിൽ പേര് വിളിച്ച് പറയുകയും ചെയ്തു.

 

തുടർന്ന് ഫോൺ സ്വിച്ച്ഡ്ഓഫ് ആവുകയായിരുന്നു. വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് ശനിയാഴ്ച വള്ള്യായിലെ വീട്ടിൽ പൊന്നാനി സ്വദേശിയായ യുവാവ് എത്തിയിരുന്നു. അപ്പോഴാണ് വിഷ്ണുപ്രിയയുടെ മരണവിവരം ഇയാൾ അറിയുന്നത്. പിന്നീട് ഇയാൾ പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനുമുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്.

ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം കൃത്യമായി മനസിലാക്കിരുന്നു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിരുന്നു. അതിന് ശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (16 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (17 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (32 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (48 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (52 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

Malayali Vartha Recommends