കെ ടി യു വി സി നിയമത്തിൽ സുപ്രീംകോടതി വിധി കൃത്യമാണ്; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കും; അടുത്തമാസം മൂന്നാം തീയതി അഞ്ചുമണിക്ക് ഉള്ളിൽ മറുപടി നൽകണം; ചെപ്പടിവിദ്യ കാട്ടുന്നവർക്കെതിരെ പിപ്പടി വിദ്യയാകാം; മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാൻ അല്ല; മുഖ്യമന്ത്രിയെയും വിസിമാരെയും വിമർശിച്ച് ഗവർണർ

ഗവർണ്ണർ ഇപ്പോൾ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അതായത് കെ ടി യു വി സി നിയമത്തിൽ സുപ്രീംകോടതി വിധി കൃത്യമാണ് എന്നാണ് ഗവർണർ പറയുന്നത്.. സുപ്രീം കോടതി വിധി വ്യക്തമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. മാത്രമല്ല വിസി മാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് ഗവർണർ. അടുത്തമാസം മൂന്നാം തീയതി അഞ്ചുമണിക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.
വിസി നിയമനം റദ്ദാക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നും ഗവർണർ പറഞ്ഞു. ഇതാണ് ഈ വിഷയത്തിൽ ഗവർണറുടെ അടുത്ത നീക്കം. മാധ്യമങ്ങളെ കുറിച്ച് അദ്ദേഹം ഒരു പരാമർശം നടത്തിയിരുന്നു അതിനൊരു വിശദീകരണം അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുകയാണ്. പാർട്ടികേഡർമാർരോട് ഈ വിഷയത്തിൽ താൻ പ്രതികരിക്കില്ല എന്ന് പൊട്ടിത്തെറിച്ച് ഗവർണർ പ്രതികരിച്ചിരുന്നു. ആ പരാമർശത്തിന് ഒരു വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം .അതായത് മാധ്യമങ്ങളെ തനിക്ക് ബഹുമാനം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
എന്നാൽ മാധ്യമങ്ങൾ എന്ന വ്യാജേന പാർട്ടി കേഡർമാർ എത്തുന്നു എന്ന് താൻ പറഞ്ഞിരുന്നു. അതിനൊരു വിശദീകരണം നൽകിയിരിക്കുകയാണ് ഗവർണർ. തനിക്ക് എല്ലാകാലത്തുംമാധ്യങ്ങളോട് ഇതേ നിലപാട് തന്നെ ആയിരിക്കുമെന്ന് ഗവർണർ തറപ്പിച്ചു പറഞ്ഞു . മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാൻ അല്ല. മാധ്യമ സിൻഡിക്കേറ്റ് എന്ന് വിളിച്ചത് ആരാണെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി പിപ്പിടി പരാമർശം നടത്തിയിരുന്നു. അതിന് ഗവർണ്ണർ മറുപടി പറഞ്ഞു .
അതായത് ചെപ്പടിവിദ്യ കാട്ടുന്നവർക്കെതിരെ പിപ്പടിവിദ്യ ആകാമെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത് . മുഖ്യമന്ത്രിക്കെതിരെയാണ് അദ്ദേഹം തന്റെ വാചകത്തിലൂടെ ആ ഒരു കാര്യം വിശദീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഗവർണർ ഇപ്പോൾ പരിഹാസം തോടെ മറുപടി പറഞ്ഞിരിക്കുന്നത്. ചതിക്കുന്നവരോട് പിപ്പിടി വിദ്യ ആവശ്യകതയാണെന്നും ഗവർണർ പറഞ്ഞു.
ചാൻസലറിന്റെ ഉത്തരവ് വൈസ് ചാൻസിലർ നടപ്പിലാക്കിയില്ല എന്ന ഗുരുതര ആരോപണവും ഗവർണർ ഉന്നയിക്കുകയുണ്ടായി. ഇപ്പോഴത്തെ വിസിയോട് ഒരു മാസം മുന്നേയും പറഞ്ഞിട്ടും ആ മനുഷ്യൻ ഞാൻ പറഞ്ഞത് അനുസരിച്ചില്ല എന്ന് കേരള വിസിയെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















